കാസർകോട്: സംസ്ഥാന നേതൃത്വത്തിലെ മുൻ നിരക്കാർ മത്സരിച്ചുകൊണ്ടിരുന്ന കാസർകോ ട് ലോക്സഭ മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി ലക്ഷ്യമിടുന്നത് മഞ്ചേശ്വരം. മുസ്ലിം ലീ ഗിലെ പി.ബി. അബ്ദുറസാഖിെൻറ നിര്യാണത്തെ തുടർന്ന് മഞ്ചേശ്വരം മണ്ഡലത്തിൽ വരാനിരിക ്കുന്ന ഉപതെരഞ്ഞെടുപ്പിലെ ജയസാധ്യതകൾ തേടുകയാണ് പാർട്ടി.
‘ശബരിമല’ കേന്ദ്രീക രിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പി കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടുനേടുന് ന രണ്ടാമത്തെ ലോക്സഭ മണ്ഡലമായ കാസർകോട് കൈവിടുേമ്പാഴും പാർട്ടിക്ക് ഏറ്റവും കൂ ടുതൽ വോട്ടുള്ള നിയമസഭ മണ്ഡലമായ മഞ്ചേശ്വരത്ത് ഇത്തവണ ഒന്നാംസ്ഥാനത്ത് എത്താനാണ് ശ്രമം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 56781 വോട്ടുനേടിയ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ 89 വോട്ടിനാണ് അബ്ദു റസാഖിനോട് തോറ്റത്.
ബി.ജെ.പിയുടെ ഒന്നാമത്തെ നേതാവിനുള്ള മണ്ഡലമായിരുന്ന കാസർകോട് ഇത്തവണ ശബരിമലയുടെ കാറ്റേൽക്കുന്ന ജില്ലകൾക്കായുള്ള മത്സരത്തിനിടയിൽ നേതാക്കൾ കൈവിടുകയായിരുന്നു. കെ.ജി. മാരാർ, ഒ.രാജഗോപാൽ, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ എന്നിവർ മത്സരിച്ച മണ്ഡലത്തിൽ ആദ്യമായാണ് ബി.ജെ.പിയുടെ സംഘടനാ രംഗത്തില്ലാത്തയാൾ ലോക്സഭ സ്ഥാനാർഥിയാകുന്നത്.
ഹിന്ദു െഎക്യവേദി സംസ്ഥാന വൈസ് പ്രസിഡൻറായ രവീശ തന്ത്രി ലോക്സഭ സ്ഥാനാർഥിയെന്ന നിലയിൽ ബി.ജെ.പിയുടെ ജില്ല നേതൃത്വത്തിന് പൂർണ സമ്മതവുമായിരുന്നില്ല. ഹിന്ദുത്വ സംഘടനാരംഗത്തും ആചാര പരിപാലന രംഗത്തും പ്രവർത്തിക്കുന്ന രവീശ തന്ത്രി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കാസർകോട് നിയോജക മണ്ഡലത്തിൽ എൻ.എ. നെല്ലിക്കുന്നിനോട് മത്സരിച്ച് തോറ്റിരുന്നു. മഞ്ചേശ്വരം പിടിക്കാൻ മണ്ഡലത്തിലെ ബി.ജെ.പി വോട്ടർമാരുടെ കർണാടകത്തിലെ ബന്ധുക്കെള വോട്ടർമാരായി ചേർക്കുന്ന തന്ത്രമാണ് ആവിഷ്കരിക്കുന്നത്. വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ 6000 അപേക്ഷകളാണ് മഞ്ചേശ്വരം താലൂക്കിൽ ലഭിച്ചത്.
മറ്റ് മണ്ഡലങ്ങളിൽ 1500ൽ താഴെ അപേക്ഷ ലഭിച്ചപ്പോൾ മഞ്ചേശ്വരത്ത് മാത്രം ആറായിരത്തിനു മുകളിൽ ലഭിച്ച അപേക്ഷകളുടെ സാംഗത്യം പരിശോധിച്ചപ്പോഴാണ് ബി.ജെ.പിയുടെ കുടുംബങ്ങളുടെ െറസിഡൻഷ്യൽ സർട്ടിഫിക്കറ്റുകളാണെന്നത് ശ്രദ്ധയിൽപെട്ടത്. േലാക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പി കാസർകോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇത് മറികടക്കാനാണ് വ്യാപകമായ തോതിൽ വോട്ടുചേർക്കൽ നടത്തുന്നത്. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയും ഉണ്ടായിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികളെല്ലാം തെരഞ്ഞെടുപ്പ് തിരക്കിൽ അമർന്നപ്പോൾ നടത്തിയ തന്ത്രപരമായ വോട്ടുചേർക്കലിലൂടെ ബി.ജെ.പി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിെൻറ ‘റിേഹഴ്സൽ’ പ്രവർത്തനമാണ് നടത്തുന്നതെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.