ന്യൂഡൽഹി: േകാൺഗ്രസ് പിന്തുണയോടെ പാർട്ടി ജനറൽ സെക്രട്ടറിയെ രാജ്യസഭയിലേക്ക് അയക്കുന്നത് സി.പി.എമ്മിെൻറ രാഷ്ട്രീയനിലപാടിന് അനുയോജ്യമല്ലെന്ന് പി.ബി അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. യെച്ചൂരിയെ കോൺഗ്രസ്പിന്തുണയോടെ രാജ്യസഭ അംഗം ആക്കണമെന്ന ബംഗാൾഘടകത്തിെൻറ ആവശ്യം കേന്ദ്ര കമ്മിറ്റിക്ക് മുമ്പാകെ നിൽക്കവേയാണ് മുതിർന്ന നേതാവിെൻറ അഭിപ്രായ പ്രകടനം. ബംഗാൾഘടകത്തിെൻറ ആവശ്യത്തെ പിന്തുണക്കുന്ന നിലപാട് വി.എസ്. അച്യുതാനന്ദൻ സ്വീകരിക്കുെന്നന്ന അഭ്യൂഹം ശക്തമായ സമയത്താണ് വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.
എം.എൽ.എ ആയിരുന്നപ്പോൾ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ്വന്തം അനുഭവം ഉദാഹരിച്ച് കൂടിയാണ് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനവും എം.പി പദവിയും ഒരുമിച്ച് വഹിക്കാൻ കഴിയില്ലെന്ന് പിണറായി വിശദീകരിച്ചത്. പാർട്ടി പ്രവർത്തനത്തിനായി ജനറൽ സെക്രട്ടറിക്ക് രാജ്യമെമ്പാടും സഞ്ചരിക്കേണ്ടതിനാൽ യെച്ചൂരിക്ക് എം.പിയെന്ന നിലയിൽ തെൻറ പദവിയോട് നീതിപുലർത്താൻ കഴിയില്ലെന്ന് അദ്ദേഹം ‘ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘‘പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഉത്തരവാദിത്തം എന്നെ ഏൽപ്പിക്കുേമ്പാൾ ഞാൻ കേരളത്തിലെ മന്ത്രിമാരിലൊരാളായിരുന്നു. മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോഴും ആ കാലയളവിലെ എം.എൽ.എ സ്ഥാനം തുടരുകയാണ് ചെയ്തത്. എന്നാൽ, ആ കാലയളവിൽ നിയമസഭാംഗം എന്ന നിലയിൽ എനിക്ക് ആ സ്ഥാനത്തോട് നീതി കാണിക്കാൻ സാധിച്ചിട്ടില്ല. നിയമസഭാംഗം എന്ന നിലയിൽ ഇടക്കിടെയുള്ള നിയമസഭ ഇടെപടലുകളിലേക്ക് മാത്രമായി എെൻറ പ്രവർത്തനം ചുരുങ്ങി. കാര്യപ്രാപ്തിയുള്ളതിനാലാണ് യെച്ചൂരിക്ക് രാജ്യസഭയിൽ വീണ്ടും അവസരം നൽകണമെന്ന ആവശ്യം ഉയരുന്നത്. പക്ഷേ, തെൻറ ജനറൽ സെക്രട്ടറി എന്ന ഉത്തരവാദിത്തത്തിൽ അദ്ദേഹത്തിന് വിട്ടുവീഴ്ച സാധ്യമല്ല. ജനറൽ സെക്രട്ടറി റോളിൽ അദ്ദേഹം വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാട് പാർട്ടിക്കുമില്ല’’- പിണറായി പറഞ്ഞു.
കോൺഗ്രസുമായി രാഷ്ട്രീയസഖ്യത്തിനോ ചങ്ങാത്തത്തിനോ സി.പി.എം ഒരുക്കമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ആർ.എസ്.എസ് നേതൃത്വത്തിലുള്ള വാജ്പേയിയുടെ ബി.ജെ.പി സർക്കാറിെൻറ ആറ് വർഷത്തെ ഭരണശേഷം രാജ്യം ദുരിതത്തിലായപ്പോഴാണ് സി.പി.എമ്മിന് കോൺഗ്രസിനെ പിന്തുണക്കേണ്ടി വന്നത്. കോൺഗ്രസിെൻറ ജനവിരുദ്ധ നടപടികളാണ് ബി.ജെ.പിയെ വീണ്ടും അധികാരത്തിൽ എത്തിച്ചത്. അത്തരം പാർട്ടിയുമായി രാഷ്ട്രീയ സഖ്യത്തിനോ ചങ്ങാത്തതിനോ തയാറല്ല. കോൺഗ്രസ് പിന്തുണയോടെ പാർട്ടി ജനറൽ സെക്രട്ടറിയെ രാജ്യസഭയിലേക്ക് അയക്കുന്നത് സി.പി.എം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിന് വിരുദ്ധമാവുമെന്നും പിണറായി വ്യക്തമാക്കി.
പ്രതികരണം വിവാദത്തിൽ
ന്യൂഡൽഹി: ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മൂന്നാം തവണയും മത്സരിപ്പിക്കണമോയെന്ന വിഷയത്തിൽ കേന്ദ്ര കമ്മിറ്റി തീരുമാനം കൈക്കൊള്ളും മുമ്പ് പി.ബിയംഗം പിണറായി വിജയൻ നടത്തിയ പ്രസ്താവന വിവാദത്തിൽ. അതേസമയം കഴിഞ്ഞ പി.ബിയിെല, യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന തീരുമാനമാണ് പിണറായി വ്യക്തമാക്കിയതെന്ന് കേരള നേതൃത്വം ചൂണ്ടിക്കാട്ടുന്നു. യെച്ചൂരിയെ രാജ്യസഭയിലേക്ക് കോൺഗ്രസ് സഹായത്തോടെയാണെങ്കിലും മത്സരിപ്പിക്കണമെന്ന ബംഗാൾ ഘടകത്തിെൻറ ആവശ്യത്തിന്മേൽ കേന്ദ്ര കമ്മിറ്റി തീരുമാനം എടുത്തത് ചൊവ്വാഴ്ച രാത്രിയാണ്. എന്നാൽ, ആ വിഷയത്തിൽ ചർച്ച നടക്കുംമുമ്പുതന്നെ പി.ബിയംഗം കൂടിയായ പിണറായി നിലപാട് വ്യക്തമാക്കിയത് ഉചിതമായില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഏത് വിഷയത്തിലും പി.ബിയുടേത് അടക്കം തീരുമാനം തിരുത്താൻ കേന്ദ്ര കമ്മിറ്റിക്ക് അധികാരമുെണ്ടന്നിരിക്കെ പിണറായിയുടെ പ്രസ്താവന അസ്ഥാനത്തായെന്ന അഭിപ്രായം പല മുതിർന്ന നേതാക്കൾക്കുമുണ്ട്. ബംഗാളിൽനിന്നുള്ള നേതാക്കൾ ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു. പി.ബി എടുത്ത നിലപാടാണ് പിണറായി വിശദീകരിച്ചതെന്നും കേന്ദ്ര കമ്മിറ്റി തീരുമാനം എടുക്കുന്നതു വരെ പി.ബി നിലപാടാണ് നിലനിൽക്കുന്നതെന്നും കേരളത്തിൽനിന്നുള്ള നേതാക്കൾ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.