നെടുമങ്ങാട്: അരുവിക്കര മണ്ഡലത്തിലെ ആദിവാസി മേഖലകളിലെ പഠനമുറികളുടെ പട്ടിക വാങ്ങാൻ നെടുമങ്ങാട് െഎ.ടി.ഡി.പി ഓഫിസിൽ എത്തിയ കെ.എസ്. ശബരീനാഥൻ എം.എൽ.എയെയും ഒപ്പമുണ്ടായിരുന്ന 20 പേരെയും പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മേശപ്പുറത്തിരുന്ന ഫ്ലവർവെയ്സ്, ആൽബം എന്നിവ നശിപ്പിക്കുയും തന്നെ അസഭ്യം പറയുകയും ചെയ്തെന്ന പ്രോജക്ട് ഓഫിസർ എ.റഹീമിെൻറ പരാതിയിലാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.
ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി മണ്ഡലത്തിലെ ആദിവാസിമേഖലകളിലെ പഠനമുറികളുടെ പട്ടിക ചോദിച്ചിട്ടും പ്രോജക്ട് ഓഫിസർ നൽകാത്തതിനെ തുടർന്നാണ് െഎ.ടി.ഡി.പി ഓഫിസിൽ നേരിട്ട് എത്തിയതെന്ന് എം.എൽ.എ പറഞ്ഞു. ഈ വിവരം വകുപ്പ് ഡയറക്ടറെയും എം.എൽ.എ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ ആണ് എം.എൽ.എ എത്തിയത്. ഇൗ സമയം കുറ്റിച്ചലിൽ ഒരു പരിപാടിയിൽ ആയിരുന്ന പ്രോജക്ട് ഓഫിസർ 2.15 ഓടെ ഓഫിസിൽ എത്തി. നെടുമങ്ങാട് പൊലീസും ഇൗസമയം ഓഫിസിൽ ഉണ്ടായിരുന്നു. വൈകീട്ട് നാലോടെ പട്ടിക നൽകണമെന്ന് എം.എൽ.എ ഓഫിസറോട് ആവശ്യപ്പെടുകയും 2.40 ഓടെ മടങ്ങിപ്പോകുകയും ചെയ്തു. ഇതിനിടെ എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നവർ മേശപ്പുറത്തിരുന്ന സാധനങ്ങൾ നശിപ്പിച്ചതായും മോശമായി പെരുമാറിയതായുമാണ് പ്രോജക്ട് ഓഫിസറുടെ പരാതി. വൈകീട്ട് നാലോടെ പട്ടിക എം.എൽ.എക്ക് എത്തിച്ചു.
എം.എൽ.എയെ ഒന്നാംപ്രതിയാക്കിയും കൗൺസിലർമാരായ ടി. അർജുനൻ, കെ.ജെ. ബിനു, പ്രവർത്തകരായ മഹേഷ് ചന്ദ്രൻ, സജാദ്, ഹാഷിം റഷീദ് തുടങ്ങിയ കണ്ടാലറിയാവുന്ന 14 പേരെയും ഉൾപ്പെടുത്തിയാണ് കേസ്. പൊതുമുതൽ സംരക്ഷണ നിയമം, ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. നാല് ദിവസമായി പട്ടിക ചോദിച്ചിട്ടും നൽകാതെ ഇത്തരത്തിൽ നിസ്സംഗത കാണിക്കുന്ന ചില ഉദ്യോഗസ്ഥരുടെ സമീപനമാണ് ഒരു വിദ്യാർഥിനിയുടെ അത്മഹത്യക്ക് വരെ ഇടയാക്കിയതെന്ന് എം.എൽ.എ പറഞ്ഞു. വൈകീട്ടോടെ െഎ.ടി.ഡി.പി ഓഫിസിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.