ന്യൂഡൽഹി: അലോക് വർമയെ സി.ബി.െഎ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് ഉന്ന ത നിയമന സമിതി ആധാരമാക്കിയ രേഖകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സമിതിയംഗം കൂടിയായ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക ത്തയച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് നിയോഗിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ.സിക്രി, ലോക്സഭയിലെ ഏറ്റവുംവലിയ പ്രതിപക്ഷകക്ഷി നേതാവ് ഖ ാർഗെ എന്നിവർ ഉൾപ്പെട്ട നിയമനസമിതി ഒന്നിനെതിരെ രണ്ടു പേരുടെ നിലപാട് മുൻനിർത്തിയാണ് അലോക് വർമയെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയത്. തുടർന്ന് അദ്ദേഹം രാജിവെച്ചു.
അദ്ദേഹത്തെ പുറത്താക്കാൻ ആധാരമാക്കിയത് കേന്ദ്ര വിജിലൻസ് കമീഷൻ റിപ്പോർട്ടാണ്. ഇതടക്കമുള്ള രേഖകൾ പുറത്തുവിടണമെന്നാണ് ഖാർെഗ ആവശ്യപ്പെട്ടത്. സി.ബി.െഎയുടെ തലപ്പത്ത് സ്വതന്ത്രബുദ്ധിയോടെ പ്രവർത്തിക്കുന്ന ഒരാൾ തുടരുന്നത് സർക്കാറിനെ ഭയപ്പെടുത്തിയെന്ന് ഖാർഗെ പറഞ്ഞു.
അലോക് വർമക്കെതിരായ അഴിമതി ആരോപണത്തിന് തെളിവില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതെന്ന് ഖാർഗെ പറഞ്ഞു. ഇൗ റിപ്പോർട്ടിനൊപ്പം വിജിലൻസ് അന്വേഷണം നിരീക്ഷിച്ച ജസ്റ്റിസ് എ.കെ. പട്നായിക്കിെൻറ റിപ്പോർട്ടും പുറത്തുവിടണം. അതുവഴി സാഹചര്യങ്ങൾ ജനം അറിയണം.
സ്വാഭാവിക നീതി കുറ്റാരോപിതന് കിട്ടാൻപാകത്തിൽ നടപടിക്രമങ്ങൾ പാലിച്ച് തീരുമാനങ്ങൾ എടുക്കണമെന്ന് നിയമനസമിതിയിൽ താൻ വാദിച്ചെങ്കിലും ഫലം കണ്ടില്ല. വിജിലൻസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജസ്റ്റിസ് പട്നായിക് തള്ളിപ്പറഞ്ഞ വിജിലൻസ് റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് അലോക്വർമയെ പുറത്താക്കാൻ തീരുമാനിച്ചത്.
വർമക്കെതിരെ അഴിമതി സംബന്ധിച്ച തെളിവില്ലെന്ന് ജസ്റ്റിസ് പട്നായിക് പറഞ്ഞത് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിട്ടുണ്ടെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. പുതിയ സി.ബി.െഎ ഡയറക്ടറെ നിശ്ചയിക്കാൻ നിയമനസമിതി അടിയന്തരമായി ചേരണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.