ചെന്നൈ: എ.െഎ.എ.ഡി.എം.കെ സർക്കാറിനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ കേന്ദ്ര സർക്കാറിൽനിന്നുള്ള ദൂതന്മാർ രംഗത്ത്. ഇവരുടെ ഇടപെടലിനെ തുടർന്ന് വിഘടിച്ചുനിൽക്കുന്നവർ തമ്മിൽ ചർച്ച തുടങ്ങി. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമിെയ സന്ദർശിച്ചത് കേന്ദ്ര ദൗത്യവുമായാണെന്ന് സൂചനയുണ്ട്. അതിനിടെ, തെൻറ അനുമതിയില്ലാതെ മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ കണ്ട 19 എം.എൽ.എമാരെ അേയാഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ചീഫ് വിപ്പ് എസ്. രാജേന്ദ്രൻ സ്പീക്കർ പി. ധനപാലിന് കത്ത് നൽകി.
കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. കത്തിെൻറ അടിസ്ഥാനത്തിൽ 19 എം.എൽ.എമാരോടും സ്പീക്കർ വിശദീകരണം തേടി. ദിനകരൻ പക്ഷക്കാരനായ പാർട്ടി കർണാടക ഘടകം അധ്യക്ഷൻ പി. പുകഴേന്തി, പളനി സാമി സർക്കാർ വിശ്വാസവോെട്ടടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യെപ്പട്ട് മദ്രാസ് ൈഹകോടതിയിൽ ഹരജി നൽകി.
ഒത്തുതീർപ്പ് ചർച്ചകളുടെ പ്രതിഫലനം ദിനകരൻ പക്ഷത്തും വ്യക്തമാണ്. സർക്കാറിനെ താഴെയിറക്കാനില്ലെന്നും പ്രതിപക്ഷവുമായി കൂട്ടുചേരില്ലെന്നും ദിനകരൻ പക്ഷത്തെ പ്രമുഖനായ പി. വെട്രിവേൽ പറഞ്ഞു. തങ്ങൾക്ക് വിശ്വാസമില്ലാത്ത പളനി സാമിയെയും പന്നീർസെൽവത്തെയും ചില മന്ത്രിമാരെയും തൽസ്ഥാനങ്ങളിൽനിന്ന് മാറ്റിയാൽ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും വെട്രിവേൽ ചെന്നൈയിൽ പറഞ്ഞു. അതേസമയം, ഗ്രൂപ് നേതാവ് ടി.ടി.വി. ദിനകരൻ തുടർച്ചയായ മൂന്നാം ദിവസവും വാർത്തസമ്മേളനം മാറ്റിവെച്ചു.
ചെന്നൈ അഡയാറില വീട്ടിലാണ് അദ്ദേഹം. പുതുച്ചേരിയിലെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുന്ന എം.എൽ.എമാരെ സന്ദർശിക്കുമെന്ന് സൂചനയുണ്ട്. ഇതിനിടെ ഒരു എം.എൽ.എ കൂടി ദിനകരൻ പക്ഷത്തിന് പിന്തുണ അറിയിച്ചതോടെ വിമതരുടെ അംഗബലം 20 ആയി. അരന്താങ്കി മണ്ഡലം പ്രതിനിധി രത്ന സഭാപതിയാണ് പിന്തുണ പ്രഖ്യാപിച്ചത്.
പാർട്ടിയിൽ താനും ശശികലയുമുൾപ്പെട്ട മണ്ണാർഗുഡി കുടുംബത്തിനുള്ള നേതൃസ്ഥാനങ്ങൾ നിലനിർത്താനുള്ള വിലപേശലാണ് ദിനകരൻ പക്ഷത്തിെൻറ ലക്ഷ്യം. പളനി സാമി -പന്നീർസെൽവം വിഭാഗങ്ങൾ ലയനശേഷം വിളിക്കുന്ന ജനറൽ കൗൺസിലിൽ ജനറൽ സെക്രട്ടറി പദവിയിൽനിന്ന് ശശികലയെ നീക്കാൻ തീരുമാനിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനെതിരായ സമ്മർദമാണ് ദിനകരേൻറത്. നിലവിൽ ശശികല ജനറൽ സെക്രട്ടറിയും ദിനകരൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.