തിരുവനന്തപുരം: ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് ബി.ജെ.പിക്കൊപ്പംതന്നെയുണ്ടാകുമെന്ന് ദേശീയ എക്സിക്യൂട്ടിവ് അംഗം വി. മുരളീധരൻ എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു. ബി.ഡി.ജെ.എസിന് ചില അസംതൃപ്തികളുണ്ട്. ഉപെതരഞ്ഞെടുപ്പിനു മുമ്പുതന്നെ അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. അവർക്ക് വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങളും ലഭ്യമാക്കും. ബി.ഡി.ജെ.എസ് എൻ.ഡി.എ വിട്ടുപോകില്ല.
ചെങ്ങന്നൂരിൽ ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ളത് ബി.ജെ.പിക്കാണ്. വിജയസാധ്യതയില്ലാത്ത ഘട്ടത്തിൽ 42,000 വോട്ടുകളാണ് ബി.ജെ.പിക്ക് അവിടെ കിട്ടിയത്. ഇത്രയും വോട്ടുള്ള സ്ഥലത്ത് ബി.ജെ.പി മുമ്പ് ഉപെതരഞ്ഞെടുപ്പ് നേരിട്ടിട്ടില്ല. വിജയിക്കാനുള്ള ശ്രമങ്ങളാണ് അവിടെ പാർട്ടി നടത്തിവരുന്നത്. മാണി ബന്ധത്തെക്കുറിച്ച് താൻ നടത്തിയ പ്രസ്താവന െതരഞ്ഞെടുപ്പിൽ ബാധിക്കില്ല. െതരഞ്ഞെടുപ്പിൽ ജയമാണ് പ്രധാനം അതിനായി ആരുടെ വോട്ട് വേണമെങ്കിലും സ്വീകരിക്കാം.
തെൻറ സ്ഥാനലബ്ധിയിൽ പാർട്ടിക്കുള്ളിൽ ആർക്കെങ്കിലും അസംതൃപ്തിയുള്ളതായി തോന്നിയിട്ടില്ല. സംഘടനാപ്രവർത്തനത്തിൽ സജീവമായ വ്യക്തിക്ക് അർഹമായ സ്ഥാനം കിട്ടിയെന്ന തരത്തിലുള്ള സമീപനമാണ് പാർട്ടി നേതൃത്വത്തിൽനിന്നുണ്ടായത്. ഒരു രാജ്യസഭാ അംഗത്തിന് രാജ്യത്ത് എവിടെ വേണമെങ്കിലും പ്രവർത്തനം നടത്താനാകും. അതിനാൽ തെൻറ എം.പി സ്ഥാനം കേരളത്തിെൻറ വികസനത്തിനായി പരമാവധി പ്രയോജനപ്പെടുത്തും. കേരളജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് പാർട്ടി നേതൃത്വം തന്നെ ഇൗ ചുമതല ഏൽപിച്ചിട്ടുള്ളത്.
തെൻറ പ്രവർത്തനം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചിലർക്ക് അസംതൃപ്തിയുണ്ടെന്ന നിലയിലുള്ള വാർത്തകളും പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്. പാർട്ടിയിൽനിന്ന് അച്ചടക്കനടപടി നേരിടുന്നവരെ താൻ ഒപ്പം കൂട്ടുെന്നന്ന ആരോപണം ആരും ഉന്നയിച്ചിട്ടില്ല. നിയമസഭാ െതരഞ്ഞെടുപ്പിന് ശേഷമുണ്ടായ മെഡിക്കൽകോളജ് കോഴ വിവാദം ഉൾപ്പെടെ ബി.ജെ.പിയുടെ വളർച്ചയെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, വിവാദങ്ങളുണ്ടാകുന്നത് സംസ്ഥാനത്ത് പാർട്ടിയുടെ സ്വാധീനം വർധിച്ചതുകൊണ്ടല്ലേ എന്ന മറുചോദ്യമായിരുന്നു മറുപടി. ബി.ജെ.പി സംസ്ഥാനത്ത് വളരുകയാണ്. അതാണ് എതിരാളികളെ അസ്വസ്ഥരാക്കുന്നത്.
ഇപ്പോൾ കേരളത്തിൽ മൂന്നാംസ്ഥാനത്തുള്ള പാർട്ടിയാണ് ബി.ജെ.പി. സ്വാധീനം വർധിപ്പിച്ച് അധികാരത്തിൽ വരുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. അതിന് മുന്നണി വിപുലീകരണം ഉൾപ്പെടെ വേണ്ടിവരും. കേരള കോൺഗ്രസ് മാണി വിഭാഗത്തെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഒരു ചർച്ചയുമുണ്ടായിട്ടില്ല. ഏത് പാർട്ടിക്ക് വേണമെങ്കിലും മുന്നണിയിലേക്ക് വരാമെന്ന് പാർട്ടി അധ്യക്ഷൻതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. സംസ്ഥാനത്ത് വികസനം വേണമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. എന്നാൽ, വികസനം ജനങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ചുള്ളതാകണം.
ജനങ്ങളെ വഴിയാധാരമാക്കിക്കൊണ്ടുള്ള വികസനമല്ല വേണ്ടത്. കേരളത്തിെൻറ ഭൂപ്രകൃതിയെ സംരക്ഷിച്ച്, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിക്കൊണ്ടുള്ള വികസനമാണുണ്ടാകേണ്ടത്. അത്തരത്തിലുള്ള കാര്യങ്ങളൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി ഭരണകൂടം നടപടികളുമായി മുന്നോട്ട് പോകുന്നതാണ് കീഴാറ്റൂരിലെ പ്രശ്നങ്ങൾക്ക് കാരണം. സി.പി.എമ്മിെൻറ പിടിവാശിയാണ് അവിടത്തെ പ്രശ്നങ്ങൾ ഇത്രയും രൂക്ഷമാക്കിയെതന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.