കോട്ടയം: മാണിയെച്ചൊല്ലി ബി.ജെ.പിക്ക് പിന്നാലെ ഇടതു മുന്നണിയിലും കടുത്ത ഭിന്നത. ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിെൻറ പിന്തുണ ഉറപ്പിക്കാൻ ഇടതു സ്ഥാനാർഥിയും ചില സി.പി.എം നേതാക്കളും രഹസ്യനീക്കം നടത്തുന്നതിനിടെ മാണിയെ ഇടതു മുന്നണിയിൽ വേണ്ടെന്ന നിലപാട് കടുപ്പിച്ച് സി.പി.െഎ ദേശീയനേതൃത്വം രംഗത്തെത്തിയതോടെയാണ് ഭിന്നത രൂക്ഷമായത്.
സി.പി.െഎ ദേശീയ െസക്രേട്ടറിയറ്റ് അംഗം ഡി. രാജ മാണി വിഷയത്തിൽ സി.പി.െഎ സംസ്ഥാന നേതൃത്വത്തിെൻറ നിലപാടിനെ പിന്തുണച്ചതോടെ മാണിയെ വേണമെന്ന കാര്യത്തിൽ സി.പി.എം നിലപാട് കടുപ്പിക്കുമെന്ന സൂചനകളും പുറത്തുവരുന്നു. മാണിക്കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കേട്ടയെന്നായിരുന്നു സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിയുടെ നിലപാട്. ഇത് സി.പി.എം സംസ്ഥാന നേതൃത്വത്തിന് ആശ്വാസമാണ്.
ചെങ്ങന്നൂരിൽ ത്രികോണ മത്സരം ശക്തമായതോടെ അവിെട വിജയിക്കാൻ മാണിയുടെ പിന്തുണ വേണമെന്നുതന്നെയാണ് സി.പി.എമ്മിെൻറ ഉറച്ചനിലപാട്. കേരള കോൺഗ്രസിന് മണ്ഡലത്തിൽ 3500ഒാളം ഉറച്ച വോട്ടുകളുണ്ടെന്നാണ് കണക്ക്. ക്രൈസ്തവ വോട്ടുകളും നിർണായകമാണ്. മദ്യനയത്തിൽ ഇടഞ്ഞുനിൽക്കുന്ന സഭകളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും ശക്തമാണ്.
ക്രൈസ്തവ വോട്ടുകൾ കാൽലക്ഷത്തിലധികം വരും. നായർ വോട്ടുകളാണ് മറ്റൊരു ഘടകം. സംവരണ കാര്യത്തിൽ സുകുമാരൻ നായരുമായി ഇടതു മുന്നണി ഇപ്പോൾ മികച്ച ബന്ധത്തിലാണ്. മാണിയുടെ പിന്തുണ ഇല്ലെങ്കിൽ ചെങ്ങന്നൂരിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധിയും സി.പി.എം മുന്നിൽകാണുന്നു. ഇക്കാര്യം ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തി. അതുകൊണ്ടുതന്നെ കടുത്ത നിലപാടിൽ സി.പി.എം എത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഇടതുമുന്നണിയെ പിന്തുണക്കുന്ന കാര്യത്തിൽ കേരള കോൺഗ്രസിലും ഭിന്നത ശക്തമാണ്. ജോസഫ് ഇപ്പോഴും ഇടഞ്ഞുതന്നെ. ജോസഫ് വിഭാഗത്തിെൻറ എതിർപ്പ് തള്ളി ഇക്കാര്യത്തിൽ കടുത്ത നിലപാടെടുക്കാൻ പാർട്ടിയിൽനിന്ന് മാണിയിൽ സമ്മർദവും ശക്തമാണ്. ഒരുമുന്നണിയിലും ഇല്ലാതെ മുന്നോട്ടുപോകുന്നതിൽ അണികളിലും അതൃപ്തി പടരുകയാണ്.
നേതാക്കളിൽ ബഹുഭൂരിപക്ഷവും ഇടതു മുന്നണിയോട് അടുക്കുന്നതിനെ പിന്തുണക്കുന്നു. ഇൗ സാഹചര്യത്തിൽ അടുത്തദിവസങ്ങളിൽ ജോസഫും കൂട്ടരുമായി മാണി വീണ്ടും ചർച്ചനടത്തുമെന്നും അറിയുന്നു. ഇനിയും തീരുമാനം വൈകരുതെന്നാണ് ജോസ് കെ. മാണിയുടെയും നിലപാടത്രേ. ചെങ്ങന്നൂരിൽ മാണിയെ ഒപ്പം നിർത്താനുള്ള ശ്രമം മുസ്ലിംലീഗ് ഉപേക്ഷിച്ചിട്ടില്ല.
ബി.ജെ.പിയും മാണിയുടെ പിന്തുണക്കുള്ള ശ്രമം തുടരുകയാണ്. കേരള കോൺഗ്രസിെൻറ പിന്തുണ ലഭിച്ചാൽ വിജയിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. എന്നാൽ, ബി.ജെ.പിയെ പിന്തുണക്കിെല്ലന്ന് കേരള കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.