ഇൗഴവ സമുദായത്തെ ലക്ഷ്യമിട്ടുള്ള സംഘ്​പരിവാർ അജണ്ടയെ പരാജയപ്പെടുത്തി ചെങ്ങന്നൂർ ഫലം

ആലപ്പുഴ:കേരളത്തിലെ പ്രബലമായ ഇൗഴവ സമുദായത്തെ തട്ടിയെടുക്കാനായി സംഘ്​പരിവാർ കഴിഞ്ഞ കാലങ്ങളിൽ നടത്തി വന്ന ആസൂത്രിതമായ കരുനീക്കങ്ങളെ പൂർണമായും പ്രതിരോധിക്കുന്നതായി ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പ്​ ഫലം.സി.പി.എം സ്​ഥാനാർത്ഥി സജി ചെറിയാനുമായി വ്യക്​തിപരമായുള്ള സൗഹൃദം മുൻ നിർത്തിയാണ്​ തുടക്കം മുതൽക്കേ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ  നിലപാട്​ സ്വീകരിച്ച്​ പോന്നത്​.സി.പി.എം സ്​ഥാനാർത്ഥിക്കാണ്​ മുൻതൂക്കമെന്ന്​ മെയ്​ ഏഴാം തീയതി വാർത്താ സമ്മേളനത്തിൽ അർത്ഥശങ്കക്കിടയില്ലാതെ പറഞ്ഞ വെള്ളാപ്പള്ളി പിന്നീട് ​ൈമക്രോ ഫിനാൻസ്​ കേസ്​ വന്ന ഉടനെ എൽ.ഡി.എഫ്​ സർക്കാരിനെ പരസ്യമായി വിമർ​ശിച്ചിരുന്നു.എന്നാൽ തെരെഞ്ഞെടുപ്പിന്​ അഞ്ച്​ ദിവസം മുമ്പ്​ പ്രഖ്യാപിച്ച യോഗത്തി​​​​െൻറ തീരുമാനം വളരെ കൃത്യമായ നീക്കമായിരുന്നു.

മണ്ഡലത്തി​​​​െൻറ കീഴിൽ വരുന്ന ചെങ്ങന്നൂർ,മാവേലിക്കര യൂണിയനുകളുടെ തീരുമാനത്തിന്​  വിടാനുള്ള വെള്ളാപ്പള്ളിയുടെ തന്ത്രം വ്യക്​തമായ നിർദേശം താഴെ തട്ടിലേക്ക്​ നൽകികൊണ്ട്​ തന്നെയായിരുന്നു. ബി.ഡി.ജെ.എസിനെ ഒതുക്കിയ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുമെന്ന വ്യക്​തമായ നിലപാട്​ പരസ്യമായി പ്രഖ്യാപിച്ച യൂണിയനുകൾ എസ്​.എൻ.ഡി.പിയുടെ ശക്​തി തെളിയിക്കുന്നതാകും തെരെഞ്ഞെടുപ്പ്​ ഫലമെന്ന്​ സധൈര്യം വ്യക്​തമാക്കി.മിസോറാം ഗവർണർ പദവിയിൽ അവരോധിതനായ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും മറ്റ്​ നേതാക്കളും നേരിട്ട്​ ചെങ്ങന്നൂരിലെ ആസ്​ഥാന മന്ദിരത്തിൽ എത്തിയെങ്കിലും മനസ്സ്​ മാറ്റാൻ ഭാരവാഹികൾ തയ്യാറായില്ല. 

തൃപുര മുഖ്യമന്ത്രി ബിപ്​ളബ്​ കുമാർ ദേബിനെ അടക്കം മണ്ഡലത്തിൽ അവതരിപ്പിച്ച്​ കൂടുതൽ വോട്ടുകൾ നേടിയെടുക്കാനായി ബി.​െജ.പി പതിനെട്ട്​ അടവും പയറ്റിയെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.കഴിഞ്ഞ തവണത്തേക്കാൾ കുറവ്​ വന്ന 7412 വോട്ടുകളുടെ കുറവിന്​ കാരണം ഇൗഴവ വോട്ടുകളാണെന്ന്​ സമ്മതിക്കാൻ ബി.ജെ.പി നിർബന്ധിതമായി തീർന്നിരിക്കുകയാണ്​.പരമ്പരാഗതമായി എസ്​.എൻ.ഡി.പി വോട്ടുകൾ ഇരുകമ്മ്യൂണിസ്​റ്റ്​ പാർട്ടികൾക്കാണ്​ ലഭിച്ച്​ പോരുന്നത്​.വെള്ളാപ്പള്ളിയുടെ രാഷ്​ട്രീയ ലൈനും ബി.ഡി.ജെ.എസി​​​​െൻറ രൂപവൽക്കരണവും വഴി ഇൗഴവ സമുദായത്തെ പടിപടിയായി ബി.ജെ.പി പാളയത്തിൽ അടുപ്പിക്കാനുള്ള സംഘ്​പരിവാറി​​​​െൻറ ഗ്രാൻഡ്​ ഡിസൈ​​​​െൻറ അടിവേര്​  കൃത്യമായി മുറിച്ച്​  മാറ്റിയത്​ സി.പി.എം സ്വീകരിച്ച രാഷ്​ട്രീയ കൗശലം വിജയം കണ്ടിരിക്കുകയാണ്​.

മാവേലിക്കര യൂണിയനിലെ തെരെഞ്ഞെടുപ്പിൽ ഇടപെടാനുള്ള അവസരം പ്രയോജനപ്പെടുത്താതെ സി.പി.എം ഒഴിഞ്ഞ്​ മാറി നിന്നത്​ വെള്ളാപ്പള്ളിയുടെ അപ്രീതി പിടിച്ച്​ പറ്റാതെ ചെങ്ങന്നൂർ നേടിയെടുക്കുക എന്ന വിശാല ലക്ഷ്യ​ത്തോടെയായിരുന്നു.ഇനിയുള്ള നാളുകളിൽ സി.പി.എം സ്വീകരിക്കാനിടയുള്ള നിലപാടുകളും നീക്ക്​ പോക്കുകളും ജനസംഖ്യയുടെ മൂന്നിൽ വരുന്ന ഇൗഴവ വോട്ടുകളെ ബി.ജെ.പിക്ക്​ വിട്ടു കൊടുക്കാതെ അടിത്തറ ഭദ്രമാക്കുക എന്ന ലക്ഷ്യം​ വെച്ചാണ്​ എന്ന്​ വ്യക്​തമാണ്​.

 

Tags:    
News Summary - chengannur election result- politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.