കെ.എം. മാണിയുടെ നിലപാട് ലജ്ജാകരം -വെള്ളാപ്പള്ളി

ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ നിലപാട് ലജ്ജാകരമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് മാണി കലമുടച്ചു. ഇടതുപക്ഷത്തെ മോഹിപ്പിച്ച് ചതിക്കുകയായിരുന്നു. എരണ്ടയുടെ സ്വഭാവമാണ് മാണിക്ക്​. എവിടെ ചെന്നാലും വെള്ളം കണ്ടാല്‍ അതെടുത്തുചാടും. സുകുമാരന്‍ നായര്‍ പറഞ്ഞപോലെ മാണിക്ക് സമദൂരം പറയാമായിരുന്നു. ഇടതുപക്ഷത്തിന് മാണിയുടെ നിലപാട് വലിയ നാണക്കേടായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Chengannur by election: Vellappally Natesan Attack to KM Mani -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.