ന്യൂഡൽഹി: ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടത്തി തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കൻ ശ്രമങ്ങൾ നടക്കുന്നതായി മുഖ്യതെരഞ്ഞെടുപ്പ് കമീഷന് കൊടിക്കുന്നിൽ സുരേഷ് എം.പി പരാതി നൽകി. 20,000 വോട്ടർമാരെയാണ് ഒറ്റയടിക്ക് നീക്കം ചെയ്തത്. ഇത് എന്തിനാണെന്ന് വിശദീകരിക്കാൻ സംസ്ഥാനത്തെ ചീഫ് ഇലക്ഷൻ ഒാഫിസർക്ക് സാധിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു.
കൂടാതെ, പണമെറിഞ്ഞ് വിജയിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ഇതിനായി ബി.ജെ.പി എക്സ്സർവിസ്മെൻ നേതാവ് മണ്ഡലത്തിൽ വ്യാപകമായി പണം നൽകുന്നതായും പരാതിയിലുണ്ട്. തെരഞ്ഞെടുപ്പ് തീയതി അനിശ്ചിതമായി നീട്ടാതെ നേരത്തേ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.