പത്തനംതിട്ട: നഴ്സിങ് സമരം ചൂണ്ടിക്കാട്ടി സി.െഎ.ടി.യു സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ അംഗങ്ങളുടെ സ്വയം വിമർശനം. തൊഴിൽപ്രശ്നങ്ങളിൽ ട്രേഡ് യൂനിയൻ ഇടപെടാതെ വരുമ്പോഴാണ് രാഷ്ട്രീയേതര യൂനിയനുകൾ ഉണ്ടാക്കുന്നതെന്ന് പത്തനംതിട്ടയിൽ നടക്കുന്ന യോഗത്തിൽ ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സി.ഐ.ടി.യു ഇൗ രീതിയിൽ പോയാൽ പോരാ. പരമ്പരാഗത തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നതിനൊപ്പം പുതിയ തൊഴിൽ മേഖലകളിലേക്കും കടക്കണം.
പുതുതലമുറ ബാങ്കുകൾ, നിർമാണ മേഖല, ഐ.ടി, സാമ്പത്തിക സ്ഥാപനങ്ങൾ, മോട്ടോർ മേഖല എന്നിവിടങ്ങളിലൊക്കെ കടന്നുചെല്ലണം. ഇവരെ രാഷ്ട്രീയമായി സംഘടിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണം.പിണറായി സർക്കാറിനെ പ്രതിരോധിക്കാൻ സി.ഐ.ടി.യു. രംഗത്തുവരണമെന്നും സമ്മേളനം നിർദേശിക്കുന്നു.
രാജ്യത്തെ ഏക ഇടത് മുന്നണി സർക്കാറാണ് കേരളത്തിലേതെന്നും ഒാർമപ്പെടുത്തുന്നു. സർക്കാറിനെ തകർക്കാൻ കൈയിൽ കിട്ടിയ ഏത് ആയുധവും ഉപയോഗിക്കുകയാണ് ചിലർ. ഇതിനെതിരെ ജാഗ്രത പാലിക്കണം. വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെയും ശ്രദ്ധവേണമെന്നും അഭിപ്രായമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.