കോഴിക്കോട്: ആദിവാസി നേതാവ് സി.കെ. ജാനുവിെൻറ നേതൃത്വത്തിലുള്ള ജെ.ആർ.പി (ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി) എൽ.ഡി.എഫിലേക്കെന്ന് സൂചന. ഡിസംബർ മൂന്നിന് സി.പി.എം ചർച്ചക്കു വിളിച്ചിട്ടുണ്ടെന്നും ഘടകകക്ഷിയായി പരിഗണിക്കുകയാണെങ്കിൽ ഇടതുപക്ഷത്തോടൊപ്പം ചേരുമെന്നും ജാനു ‘മാധ്യമ’ത്തോട് പറഞ്ഞു. ചർച്ചക്കു വിളിച്ചത് ആരാണെന്ന ചോദ്യത്തിന് സി.പി.എമ്മിെൻറ ഉത്തരവാദപ്പെട്ട ആളുതന്നെയാണെന്നായിരുന്നു പ്രതികരണം. സംഘടനയുടെ നേതൃസംഗമത്തിന് കോഴിക്കോെട്ടത്തിയതായിരുന്നു അവർ.
ഒരു രാഷ്ട്രീയ പാർട്ടിയിലും ലയിക്കാൻ താൽപര്യമില്ല. മുന്നണിയിലേക്ക് ഘടകകക്ഷിയായി ചെല്ലാനാണ് ഉദ്ദേശിക്കുന്നത്. സി.പി.െഎയുമായി സംസാരിച്ചപ്പോൾ അവർക്ക് തങ്ങളെ ഒപ്പം ചേർക്കാൻ താൽപര്യമുണ്ടെന്ന രീതിയിൽതന്നെയാണ് സംസാരിച്ചത്. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും മന്ത്രി എ.കെ. ബാലനുമായി നടത്തിയ ചർച്ച പൂർണതയിലെത്തിയിട്ടില്ല. അവരുടെ ഉള്ളിലുള്ള മറ്റു കാര്യങ്ങൾ വ്യക്തമല്ല -ജാനു പറഞ്ഞു.
എൽ.ഡി.എഫ് ചേരിയിലേക്ക് എത്തുമെന്ന പ്രതീക്ഷ ഇപ്പോൾ പറയുന്നില്ല. ചർച്ചക്കുശേഷം സമവായത്തിലെത്തിയാലേ ഇതേക്കുറിച്ച് സംസാരിക്കാനാവൂ. തെൻറ പാർട്ടിയുടെ നിർദേശങ്ങൾ അവർ അംഗീകരിക്കുമോയെന്ന് നോക്കണം. രാഷ്ട്രീയ ചർച്ചകൾ ആരുമായും നടത്താൻ തയാറാണ്. അതിൽ ആരോടും അയിത്തം കൽപിക്കാനില്ല. യു.ഡി.എഫ് ഇതുവരെ ചർച്ചക്ക് സന്നദ്ധത അറിയിച്ച് വന്നിട്ടില്ലെന്നും ജാനു പറഞ്ഞു. അതേസമയം, എൻ.ഡി.എയിലേക്ക് തിരിച്ചുപോകാനുള്ള സാധ്യതയില്ലെന്ന് അവർ വ്യക്തമാക്കി. 2016ൽ പുതിയ പാർട്ടി രൂപവത്കരിച്ച ജാനു എൻ.ഡി.എയുടെ ഭാഗമായെങ്കിലും കഴിഞ്ഞ മാസം എൻ.ഡി.എ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.