തിരുവനന്തപുരം: സംസ്ഥാന പ്രസിഡൻറ് പദവിക്ക് പിടിവലി മുറുകിയ എം.പി. വീരേന്ദ്രകുമാറിെൻറ ലോക്താന്ത്രിക് ദളിൽ ആദ്യഘട്ടത്തിൽ ശ്രേയാംസ് കുമാർ, വർഗീസ് ജോർജ് പക്ഷങ്ങൾ സമാസമം. 14 ജില്ലാകമ്മിറ്റികളിൽ ആറ് വീതം ശ്രേയാംസ്കുമാറിെൻറയും വർഗീസ് ജോർജിെൻറയും പിന്നിൽ അണിനിരന്നു.
അഖിലേന്ത്യാ ജനറൽ സെക്രട്ടറി അരുൺ കുമാർ ശ്രീവാസ്തവയുടെ സാന്നിധ്യത്തിൽ പാലക്കാട്ട് ചേർന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡൻറുമാരുടെയും യോഗത്തിലാണ് ജില്ലാ പ്രസിഡൻറുമാർ നിലപാട് അറിയിച്ചത്. സംസ്ഥാന പ്രസിഡൻറിനെ ഡൽഹിയിൽ പ്രഖ്യാപിക്കും. രണ്ട് ജില്ലാപ്രസിഡൻറുമാർ പെങ്കടുത്തില്ല. അതേസമയം, സംസ്ഥാന ഭാരവാഹികളിൽ ഭൂരിഭാഗവും ശ്രേയാംസ് കുമാറിനും വീരേന്ദ്രകുമാറിനും ഒപ്പം നിന്നു. എന്നാൽ, യുവജനതാദൾ നേതൃത്വം വർഗീസ് ജോർജിനെ പിന്തുണച്ചു.
കണ്ണൂർ, കോഴിക്കോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലാപ്രസിഡൻറുമാരാണ് വർഗീസ് ജോർജ് പ്രസിഡൻറാവണമെന്ന് അറിയിച്ചത്. വിദേശത്ത് പോയ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ഇ-മെയിലിലൂടെയാണ് നിലപാട് അറിയിച്ചത്.
തൃശൂർ, കോട്ടയം, വയനാട്, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലാപ്രസിഡൻറുമാർ ശ്രേയാംസിനെ പിന്തുണച്ചു. കാസർകോട്, കൊല്ലം ജില്ലാ പ്രസിഡൻറുമാരാണ് പെങ്കടുക്കാതിരുന്നത്. പാർട്ടിക്ക് സ്വാധീനമുള്ള കോഴിക്കോട്, കണ്ണൂർ ജില്ലാകമ്മിറ്റികളുടെ പിന്തുണ ലഭിച്ചത് നേട്ടമായാണ് വർഗീസ് ജോർജ് വിഭാഗം കണക്കാക്കുന്നത്. 18 സംഘടനാഭാരവാഹികളിൽ ഭൂരിഭാഗവും ശ്രേയാംസ്കുമാറിനെയാണ് പിന്തുണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.