തിരുവനന്തപുരം: സംയുക്ത സമരത്തോടുള്ള വിയോജിപ്പ് പരസ്യമാക്കി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും. യു.ഡി.എഫ് കൺവീനർ ഉൾപ്പെടെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കെ.പി.സി.സി പ്രസിഡൻറും എതിർപ്പ് പരസ്യമാക്കിയത്. ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ ഫാഷിസ്റ്റ് ശക്തികളെ ശക്തമായി പ്രതിരോധിക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണ്.
ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളില്‍നിന്ന് കേരളത്തിലെ സി.പി.എം ഒളിച്ചോടുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി ജനാധിപത്യ മതേതരചേരിയുണ്ടാക്കാന്‍ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് ശ്രമിച്ചപ്പോള്‍ അതിനെ അട്ടിമറിച്ചത് സി.പി.എമ്മിലെ കേരള നേതാക്കളാണ്.
സി.പി.എമ്മിെൻറ ന്യൂനപക്ഷ പ്രേമം കാപട്യവും ആത്മാർഥതയില്ലാത്തതുമാണ്. ന്യൂനപക്ഷ വോട്ടില്‍ കണ്ണുെവച്ചുള്ള പ്രഹസനം മാത്രമാണിത്. യു.എ.പി.എ കരിനിയമമാണെന്ന് രാജ്യസഭയില്‍ ഘോരഘോരം പ്രസംഗിച്ച നേതാവാണ് സീതാറാം യെച്ചൂരി. എന്നാൽ, ആ കരിനിയമം ഉപയോഗിച്ച് രണ്ട് മുസ്ലിം യുവാക്കളെ സംസ്ഥാന സർക്കാർ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അവര്‍ ചെയ്ത കുറ്റം എന്താണെന്ന് സര്‍ക്കാറും സി.പി.എമ്മും വിശദീകരിച്ചിട്ടില്ല.
ആര്.എസ്.എസിനോടും ബി.ജെ.പിയോടും മൃദുഹിന്ദുത്വ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മുസ്ലിം തീവ്രവാദമാണ് കേരളത്തിലെ മുഖ്യപ്രശ്നമെന്ന തരത്തില്‍ വിശ്വസ്തരെ കൊണ്ട് മുഖ്യമന്ത്രി കോഴിക്കോട് പ്രസ്താവന നടത്തിയത് അതിന് ഒടുവിലത്തെ ഉദാഹരണമാെണന്നു മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.