തിരുവനന്തപുരം: രാഷ്ട്രീയ ധാർമികത മാറ്റിവെച്ച് ഒത്തുതീർപ്പ് രാഷ്ട്രീയത്തിെൻറ ഭാഗമായി രാഷ്ട്രീയ നേതൃത്വങ്ങൾ പ്രവർത്തിക്കുന്നതിെൻറ നേർരേഖയായി ബാർ കോഴക്കേസ്. മുന്നണി രാഷ്ട്രീയത്തിൽ പരസ്പരം പയറ്റുന്ന എൽ.ഡി.എഫും യു.ഡി.എഫും കേരളത്തിൽ രാഷ്ട്രീയ വാതിൽ തുറക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയും ഒത്തുതീർപ്പ് രാഷ്ട്രീയം എങ്ങനെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു എന്നതിെൻറ തെളിവ് കൂടിയാണ് ഇൗ അഴിമതിക്കേസ്.
യു.ഡി.എഫിനെ പരാജയപ്പെടുത്തി അധികാരത്തിലേറാൻ എൽ.ഡി.എഫിെൻറ പ്രധാന രാഷ്ട്രീയ ആയുധമായിരുന്നു ബാർ കോഴ. എന്നിട്ടും ആരോപണവിധേയനായ കെ.എം. മാണിയെ വെള്ളപൂശി റിപ്പോർട്ട് നൽകി കോടതിവിമർശനം ഏറ്റുവാങ്ങുക എന്ന വഴിയാണ് ഇടതുസർക്കാർ തെരഞ്ഞെടുത്തത്. കോഴ ആരോപണത്തിൽ മാണിക്കൊപ്പമായിരുന്നു യു.ഡി.എഫും. മുന്നണി വിട്ടപ്പോഴും അദ്ദേഹത്തെ തള്ളിപ്പറഞ്ഞില്ല.
കോടതി വിധി എതിരായേക്കാമെന്ന തിരിച്ചറിവിലും രാഷ്ട്രീയമായി ദുർബലമായ യു.ഡി.എഫിന് മാണി കൈമോശം വരാനാകാത്ത മുതലായിരുന്നു. ഇരുമുന്നണിയും ഒത്തുതീർപ്പ് രാഷ്ട്രീയമാണ് പയറ്റുന്നതെന്ന് ആക്ഷേപിക്കുന്ന ബി.ജെ.പിക്ക് അത് തെളിയിക്കാൻ പറ്റിയ വിഷയമായിരുന്നു ബാർ കോഴക്കേസ്. പക്ഷേ, മാണിയോട് തൊട്ടുകൂടായ്മ ഇല്ലെന്ന് തെളിയിക്കാനും ബി.ജെ.പി നേതൃത്വം ശ്രമിച്ചു.
സി.പി.എമ്മും ബി.ജെ.പിയും മാണിക്ക് അനുകൂലമായ നിലപാട് എടുത്തപ്പോൾ അതാത് പാർട്ടികളിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചവരാണ് വി.എസ്. അച്യുതാനന്ദനും വി. മുരളീധരനും. ഇടതുമുന്നണിയിൽ സി.പി.െഎ, പ്രത്യേകിച്ച് സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രൻ ഉറച്ച നിലപാട് സ്വീകരിച്ചു. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും കേസിൽ കക്ഷിചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.