നെടുമം മോഹനനെ ബി.ജെപി ജില്ല അധ്യക്ഷൻ വി.വി. രാജേഷ് ഷാൾ അണിയിച്ച് സ്വീകരിക്കുന്നു

കോൺഗ്രസ്​ കൗൺസിലർ നെടുമം മോഹനൻ ബി.ജെ.പിയിൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ്​ പടിവാതിൽനിൽക്കെ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ ബി.ജെ.പിയിൽ ചേർന്നു.

തിരുവല്ലം വാർഡ് കൗൺസിലർ നെടുമം മോഹനനാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. കോർപറേഷൻ ഓഫിസിലെത്തി രാജി സമർപ്പിച്ച ശേഷമായിരുന്നു മോഹനൻ പാർട്ടി വിട്ടതായി പ്രഖ്യാപിച്ചത്. കോർപറേഷൻ ഓഫിസിൽ ബി.ജെപി ജില്ല അധ്യക്ഷൻ വി.വി. രാജേഷ് ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.

തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസ് സി.പി.എമ്മി​െൻറ ബി ടീം ആയാണ് പ്രവർത്തുക്കുന്നതെന്നും കോൺഗ്രസ് പിന്തുണയിലാണ് കോർപറേഷനിൽ സി.പി.എം ഭരിച്ചതെന്നും മോഹനൻ ആരോപിച്ചു. ജില്ല കമ്മറ്റിക്കടക്കം ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

1987 മുതല്‍ ജനപ്രിതിനിധിയാണ്​. 1987 മുതല്‍ തിരുവല്ലം പഞ്ചായത്തിലും തുടർന്ന്​ കോര്‍പറേഷനിലും ബി.ജെ.പി പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചതെന്ന് മോഹനന്‍ പറഞ്ഞു. 2010ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് കൗണ്‍സിലറായത്. ഒരുമാസം മുമ്പ് ബി.ജെ.പി പാല്‍ക്കുളങ്ങര കൗണ്‍സിലര്‍ വിജയകുമാരി ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു.

Tags:    
News Summary - congress councilor nedumom mohanan joined BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.