ന്യൂഡൽഹി: ഗുജറാത്തിൽ ഹാർദിക് പേട്ടലിന് ഉറപ്പുനൽകിയെന്നു പറയുന്ന സംവരണ ഫോർമുലയെക്കുറിച്ച് കോൺഗ്രസിന് മൗനം. ഇതുസംബന്ധിച്ച വിശദാംശം വെളിപ്പെടുത്താൻ വിസമ്മതിച്ച കോൺഗ്രസ് നേതാവ് കപിൽ സിബൽ, പിന്നീട് തീരുമാനിക്കുമെന്ന് പറഞ്ഞൊഴിഞ്ഞു. ഹാർദിക് ഉന്നയിച്ച വിഷയം പരിഗണനയിലുണ്ടാകുമെന്ന ഉറപ്പാണ് പാർട്ടി അവർക്ക് നൽകിയിരിക്കുന്നത്. സംവരണ േക്വാട്ടയെക്കുറിച്ച് പാട്ടീദാർ അനാമത് ആന്ദോളൻ സമിതിയുമായി ചർച്ച നടത്തിയത് കപിൽ സിബലാണ്.
ഫോർമുലയെക്കുറിച്ച് ഹാർദിക് വിശദീകരിക്കുമെന്ന് സിബൽ പറഞ്ഞു. യോജിച്ച് മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. മറ്റു കാര്യങ്ങൾ പിന്നീട് -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹാർദിക് പേട്ടലുമായുള്ള പോരാട്ടത്തിലൂടെ ഗുജറാത്തിൽ ബി.ജെ.പിയെ തൂത്തെറിയാനാകും. പിന്തുണക്ക് ഹാർദികിന് അദ്ദേഹം നന്ദി പറഞ്ഞു. തെരഞ്ഞെടുപ്പാണ് മുഖ്യവിഷയമെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ഹാർദികും കോൺഗ്രസുമായുണ്ടാക്കിയ സംവരണ ഫോർമുലയെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. സംവരണം 50 ശതമാനത്തിൽ കവിയാൻ പാടില്ലെന്ന് ഒമ്പതംഗ സുപ്രീംകോടതി െബഞ്ചിെൻറ വിധിയുണ്ടെന്നും നിയമപരമായി നിലനിൽക്കാത്ത വാഗ്ദാനം നൽകി ഹാർദികും കോൺഗ്രസും പേട്ടൽ സമുദായത്തെ വിഡ്ഢികളാക്കുകയാണെന്നും ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പേട്ടൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.