കോട്ടയം: തദ്ദേശ-നിയമസഭ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ചൊവ്വാഴ്ച കോട്ടയത്ത് നടത്താനിരുന്ന ചർച്ച അടുത്തമാസം രണ്ടിലേക്ക് മാറ്റി. ഉമ്മൻ ചാണ്ടിയുടെ അസൗകര്യത്തെ തുടർന്നാണ് യോഗം മാറ്റിയതെന്ന് യു.ഡി.എഫ് വൃത്തങ്ങൾ അറിയിച്ചു.
ആദ്യം കോട്ടയം ജില്ല പഞ്ചായത്തും തുടർന്ന് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് സീറ്റുകൾ സംബന്ധിച്ചും ചർച്ച നടത്താനായിരുന്നു തീരുമാനം. ഗ്രാമ പഞ്ചായത്തുകളിലെ സീറ്റ് വിഭജനം താഴെതലത്തിൽ നടക്കുകയാണ്. തർക്കമുള്ള സീറ്റുകളിലെ ചർച്ച കോട്ടയത്ത് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കും.
കോട്ടയം ജില്ല പഞ്ചായത്തിൽ കേരള കോൺഗ്രസ് മത്സരിച്ച മുഴുവൻ സീറ്റുകളും നൽകണമെന്നാണ് ജോസഫ് വിഭാഗത്തിെൻറ ആവശ്യം. എന്നാൽ, സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് കഴിഞ്ഞയാഴ്ച നടന്ന ചർച്ചയിൽ നേതാക്കൾ വ്യക്തമാക്കിയിരുന്നു. നിയമസഭ സീറ്റിെൻറ കാര്യത്തിലും കോൺഗ്രസ് ഉറച്ച നിലപാടിലാണ്.
കേരള കോൺഗ്രസ് മത്സരിച്ച മുഴുവൻ സീറ്റുകളും വേണമെന്നാണ് പി.ജെ. ജോസഫിെൻറ ആവശ്യം. ഇത് കോൺഗ്രസ് നേതൃത്വം മുളയിെല നുള്ളി. കഴിഞ്ഞ തവണ കേരള കോൺഗ്രസ് കോട്ടയം ജില്ല പഞ്ചായത്തിൽ 11 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ഇതിന് ആനുപാതികമായി സീറ്റ് നൽകാനാണ് കോൺഗ്രസ് തീരുമാനം.
അതിനിടെ ജോസ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചർച്ച ഇടതുമുന്നണിയും നടത്തിവരികയാണ്. ജയസാധ്യതയുള്ള സീറ്റുകൾ ജോസ് പക്ഷത്തിന് നൽകുന്നതിൽ സി.പി.എമ്മിന് എതിർപ്പില്ലെന്നാണ് വിവരം. മധ്യകേരളത്തിൽ വിജയസാധ്യതയുള്ള പരമാവധി സീറ്റുകൾ സംഘടിപ്പിക്കുകയാണ് ജോസ് വിഭാഗത്തിെൻറ ലക്ഷ്യം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.