കൊച്ചി: കെ.പി.സി.സി പട്ടികയുമായി ബന്ധപ്പെട്ട് പരിഹരിക്കാനാവാത്ത പ്രശ്നങ്ങളില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. എത്രയും വേഗം ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ആൻറണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേരളത്തിലെ സി.പി.എമ്മിനെ നിയന്ത്രിക്കുന്ന നേതൃത്വം മുഖ്യശത്രുവായി കാണുന്നത് കോൺഗ്രസിനെയാണ്. അതിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ട്. കോൺഗ്രസിനെ തകർക്കാൻ ബി.ജെ.പിയെ വളർത്തുകയാണ് സി.പി.എം ചെയ്യുന്നത്. പ്രസംഗത്തിൽ ബി.െജ.പിയോടും ആർ.എസ്.എസിനോടും ആക്രമണസ്വഭാവം കാണിക്കുന്ന സി.പി.എം സമീപനത്തിൽ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ബി.ജെ.പിയെ മുഖ്യ പ്രതിപക്ഷമാക്കാമെന്ന സന്ദേശമാണ് കേരളത്തിൽ സി.പി.എമ്മിന് നേതൃത്വം നൽകുന്ന സിൻഡിക്കേറ്റ് പ്രധാനമന്ത്രിക്ക് കൊടുക്കുന്നത്.
സ്വാതന്ത്ര്യസമര ചരിത്രംതന്നെ തിരുത്തിക്കുറിക്കാനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നത്. ഗാന്ധി അടക്കമുള്ളവരെ താഴ്ത്തി ആർ.എസ്.എസ് നേതാക്കന്മാരെ വെള്ളപൂശാനാണ് ശ്രമം. ദീൻ ദയാൽ ഉപാധ്യായ ജന്മശതാബ്ദി ആഘോഷിക്കാൻ സർക്കുലർ ഇറങ്ങിയതിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.