തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് തയാറെടുക്കാൻ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ജനമഹായാത്ര ഞായറാഴ്ച കാസർകോടുനിന്ന് തുടങ്ങും. ഇടതു മുന്നണിയുടെ കേരള സംരക്ഷണയാത്ര 14നാണ് ആരംഭിക്കുക. 28 വരെ നീളുന്ന മുല്ലപ്പള്ളിയുടെ യാത്ര പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ തുടങ്ങിയവർ പെങ്കടുക്കും.
നാലിന് രാവിലെ 10ന് ഉദുമയില്‍നിന്ന് പര്യടനം തുടങ്ങുന്ന ജാഥ അഞ്ചിനും ആറിനും കണ്ണൂര്‍ ജില്ലയിൽ പര്യടനം നടത്തും. 28നാണ് സമാപനം. ഇടതുമുന്നണി രണ്ട് ജാഥകളാണ് നടത്തുന്നത്. 14ന് തിരുവനന്തപുരത്തുനിന്ന് ആദ്യജാഥ കോടിയേരി ബാലകൃഷ്ണെൻറ നേതൃത്വത്തിൽ ആരംഭിക്കും. 16ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന യാത്രക്ക് കാനം രാജേന്ദ്രന് നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.