മുംബൈ: ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ പേരമകൻ പ്രകാശ് അംബേദ്കറെ മഹാസഖ് യത്തിൽ ചേർക്കാൻ അടവുകൾ പയറ്റി കോൺഗ്രസും എൻ.സി.പിയും.
മജ്ലിസെ ഇത്തിഹാദുൽ മുസ ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസിയും മറ്റു പിന്നാക്ക സമുദായ സംഘടനകളും ചേർന്ന് രൂപവത്കരിച്ച വഞ്ചിത് ബഹുജൻ അഗാഡിക്ക് 12 സീറ്റുകൾ വേണമെന്നാണ് അംബേദ്കറുടെ പ്രധാന ആവശ്യം. നാലു സീറ്റുകൾ വാഗ്ദാനം ചെയ്ത കോൺഗ്രസ് മജ്ലിസിനെ ഒപ്പം കൂട്ടാനാകില്ലെന്ന് നിബന്ധനവെച്ചു.
ഇതിനെതിരെ മറാത്തകൾ നേതാക്കളായ എൻ.സി.പിയെ സഖ്യത്തിൽ എടുക്കരുതെന്ന് പ്രകാശും ആവശ്യപ്പെട്ടു.
ആർ.എസ്.എസിനെക്കൊണ്ട് ഭരണഘടന അനുസരിപ്പിക്കാനുള്ള പദ്ധതി തയാറാക്കണമെന്നും പ്രകാശ് അംബേദ്കർ കോൺഗ്രസിനോട് ആവശ്യപ്പെടുന്നുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽനിന്ന് മജ്ലിസ് മത്സരിക്കില്ലെന്നും എന്നാൽ, തൊട്ടുപിന്നാലെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അവർക്ക് സീറ്റ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.