കൊച്ചി: ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെ മാത്രം നിയമിക്കാൻ കോൺഗ്രസ് പാർട്ടിക്ക് ന ിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജി പിൻവലിച്ചു. ബൂത്ത് തലം മുതൽ എ.ഐ.സി.സി പ്രസിഡൻറ് വരെയുള്ള ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെ നിയമിക്കണമെന്ന ആവശ്യമുന്നയിച്ച് കൊല്ലം സ്വദേശി ഹില്ലാരി സക്കറിയ നൽകിയ ഹരജിയാണ് പിൻവലിച്ചത്.
എ.ഐ.സി.സി, കോൺഗ്രസ് മുൻ പ്രസിഡൻറുമാരായ സോണിയാഗാന്ധി, രാഹുൽ ഗാന്ധി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹരജി നൽകിയത്. രാഷ്ട്രീയപാർട്ടികളിൽ ആഭ്യന്തര തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെടുന്ന ഹരജികൾ നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈകോടതി വിധി ഉദ്ധരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
ആവശ്യം സംഘടനയിൽ ഉന്നയിച്ചിട്ട് ഫലമില്ലെങ്കിൽ ഉചിതമായ ഫോറത്തെ സമീപിക്കാം. തുടർന്ന് ഹരജി പിൻവലിക്കുന്നതായി അറിയിക്കുകയും കോടതി അനുമതി നൽകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.