ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പെങ്കടുക്കാൻ കേരളത്തിൽനിന്നുള്ളവരുടെ പട്ടിക ഹൈകമാൻഡ് രണ്ടുവട്ടം തള്ളിയതിനെ തുടർന്ന് 63 പേരുടെ പുതുക്കിയ പട്ടിക കെ.പി.സി.സി നേതൃത്വം ഹൈകമാൻഡിന് കൈമാറി. വിവിധ വിഭാഗങ്ങൾക്കും അർഹരായവർക്കും പ്രാതിനിധ്യം നൽകാതെ ഗ്രൂപ് അടിസ്ഥാനത്തിൽ പ്രതിനിധികളെ നിശ്ചയിച്ചതായി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് തെറ്റുതിരുത്തൽ.
മാർച്ച് 16 മുതൽ മൂന്നുദിവസമാണ് ഡൽഹിയിൽ എ.െഎ.സി.സി പ്ലീനറി സേമ്മളനം. രാഹുൽ ഗാന്ധിയെ പ്രസിഡൻറായി ഒൗപചാരികമായി അംഗീകരിക്കുന്ന സേമ്മളനത്തിൽ, അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്കുള്ള നയസമീപനങ്ങൾ ചർച്ചയാവും. പുതിയ പ്രവർത്തക സമിതിയും നിലവിൽ വരും.
നേതൃയോഗങ്ങൾക്ക് ഡൽഹിക്ക് വണ്ടി കയറേണ്ടവരുടെ പരമ്പരാഗത പട്ടികയാണ് പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നൽകിയത്. എന്നാൽ, യുവാക്കൾ, വനിതകൾ, പോഷക സംഘടനാ പ്രതിനിധികൾ എന്നിവർക്ക് പരിഗണന കിട്ടിയില്ലെന്ന് നേതൃത്വത്തിനു മുമ്പാകെ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതേതുടർന്ന് സംസ്ഥാന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് തിരിച്ചയച്ച പട്ടിക പുതുക്കിയിട്ടും അപാകത ബാക്കിയായി. 97 പേരുടെ പട്ടിക ആദ്യത്തെ തിരുത്തലിൽ 87 ആയും പിന്നീട് 63 ആയും ചുരുക്കി.
എ.െഎ.സി.സിയിലെ വിവിധ വിഭാഗങ്ങളുെട അധ്യക്ഷ പദവിയുള്ള ശശി തരൂർ, ടി.എൻ. പ്രതാപൻ എന്നിവരുടെ പേരുപോലും ആദ്യ പട്ടികയിൽ ഉണ്ടായിരുന്നില്ല. വനിത പ്രാതിനിധ്യം പാടേ അവഗണിച്ചപ്പോൾ ഷാനിമോൾ ഉസ്മാൻ, മഹിള കോൺഗ്രസ് മുൻ പ്രസിഡൻറ് ബിന്ദു കൃഷ്ണ തുടങ്ങിയവരും അവഗണിക്കെപ്പട്ടു. യുവനിരയിലാകെട്ട, വി.ടി. ബൽറാം, മാത്യു കുഴൽനാടൻ തുടങ്ങിയവരും പുറത്തായി. ഇതെല്ലാം പരിഹരിച്ചാണ് ഏറ്റവുമൊടുവിലത്തെ പട്ടിക.
280 പേരുള്ള കെ.പി.സി.സിയുടെ ആനുപാതിക പ്രാതിനിധ്യം അനുസരിച്ച് 39 പേരാണ് എ.െഎ.സി.സി പ്രതിനിധികൾ. പി.സി.സിക്ക് നോമിനേറ്റ് ചെയ്യാവുന്നവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ 60 പേരെ വരെ ഉൾക്കൊള്ളിക്കാം. അതിനിടയിലാണ് 97 പേരുടെ ആദ്യ പട്ടിക ഡൽഹിക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.