കൊച്ചി: കാലത്തിനും രാഷ്ട്രീയ വേർതിരിവുകൾക്കും മായ്ക്കാനാവാത്തതാണ് സൗഹൃദമെന്ന തിരിച്ചറിവോടെ, ഒരു കൊടിക്കീഴിൽ ഒരുമിച്ച് പ്രവർത്തിക്കുകയും പിന്നീട് പലതായി ചിതറുകയും ചെയ്തവർ ഒന്നിച്ച് കൂടി. സംഘട്ടനങ്ങളും കൊലപാതകങ്ങളും തുടങ്ങി പാരവെയ്പ് വരെ രാഷ്ട്രീയത്തെ കലുഷിതമാക്കുേമ്പാൾ അതിൽ നിന്നൊക്കെ വേറിട്ട് സൗഹൃദത്തിെൻറ സന്ദേശവുമായിട്ടായിരുന്നു രാഷ്ട്രീയക്കാരുടെ അരാഷ്ട്രീയ യോഗം.
1982-’87 കാലയളവിൽ കോൺഗ്രസ്-എസിെൻറയും പോഷക സംഘടനകളുടെയും സംസ്ഥാന നേതൃനിരയിലുണ്ടായിരുന്നവരും ഇപ്പോൾ വിവിധ പാർട്ടികളിലും വിവിധ മേഖലകളിലും പ്രവർത്തിക്കുന്നവരുമാണ്, ആലുവ വൈ.എം.സി.എ ക്യാമ്പ് സൈറ്റിൽ ‘ഒാർമകളോടൊപ്പം’ എന്ന് പേരിട്ട കൂട്ടായ്മക്കെത്തിയത്. താൻ മരിച്ചാൽ ഖദർ തുണിെകാണ്ടായിരിക്കണം മൃതദേഹം പൊതിേയണ്ടതെന്നും മൂവർണ പതാക പുതപ്പിക്കണമെന്നുമുള്ള ആഗ്രഹം മുൻമന്ത്രി വി.സി. കബീർ തുറന്ന് പറഞ്ഞു. മനസ്സിൽ മരിക്കാത്ത ഒാർമകളുമായി ജീവിക്കുന്നവരുടെ സംഗമമെന്നാണ് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി( എസ്) ആക്ടിങ് പ്രസിഡൻറായിരുന്ന മുൻ മന്ത്രി കെ. ശങ്കരനാരായണ പിള്ള പറഞ്ഞത്.
അഡ്വ. പി. നാരായണൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. സുരേഷ്ബാബു, മുൻ എം.എൽ.എമാരായ പി.പി. സുലൈമാൻ റാവുത്തർ, അഡ്വ. മാമ്മൻ െഎപ്പ്, എൻ.എസ്.യു.െഎ (എസ്) മുൻ ദേശീയ പ്രസിഡൻറ് വി.എൻ. ജയരാജ്, കാസർകോട് ജില്ല കൗൺസിൽ ആദ്യ പ്രസിഡൻറ് അഡ്വ. എം.സി. ജോസ്, തിരുവനന്തപുരം ഡി.സി.സി മുൻ പ്രസിഡൻറ് കരകുളം കൃഷ്ണപിള്ള എന്നിവർ ഒാർമകൾ പങ്കുവെച്ചു. കെ.ആർ. രാജൻ സ്വാഗതവും എം.ജെ. ബാബു നന്ദിയും പറഞ്ഞു.
യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡൻറുമാരായിരുന്ന കെ. ഷാജി, സലീം പി. മാത്യു, കെ.എസ്.യു (എസ്) പ്രസിഡൻറുമാരായിരുന്ന എൻ.വി. പ്രദീപ്കുമാർ, പി.കെ. ജോൺ, എം.പി. സൂര്യദാസ്, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് അഗസ്റ്റിൻ, ഫോക്ലാൻറ് ചെയർമാൻ ഡോ. വി. ജയരാജൻ, സുപ്പി പള്ളിയിൽ, ആൻറണി പനന്തോട്ടം, പ്രഫ. പി.െക. രാജശേഖരൻ നായർ, മൂസ പന്തിരങ്കാവ്, കെ.പി. രാമനാഥൻ, ബിജു ഉമ്മൻ, തൊടിയിൽ ലൂക്മാൻ, ബി. അലവി, സി. രഘുനാഥ്, പോൾ സി. ജോസഫ് തുടങ്ങി 65ഒാളം പേർ സംബന്ധിച്ചു. ഒാർമകളോടൊപ്പം സ്മരണക്കായി തുണി ബാനറിൽ ഒപ്പിട്ടാണ് എല്ലാവരും മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.