ഗുജറാത്തിൽ ബി.ജെ.പിയെ ഞെട്ടിച്ച്​ കോൺഗ്രസ്​

ന്യൂഡൽഹി: ഗുജറാത്ത്​ ബി.ജെ.പിയു​െട തട്ടകമാ​െണന്നും 22 വർഷമായി ബി.ജെ.പി ഭരിക്കുന്ന നാടാ​െണന്നതു​െമാക്കെ ശരി. ഇൗ നിയമസഭാ ​െതരഞ്ഞെടുപ്പിലും ബി.ജെ.പി ഭരണം നിലനിർത്തുകയും ചെയ്​തു. എന്നാൽ, ഗുജറാത്തിലെ ബി.​െജ.പിയു​െട വളർച്ച താഴോട്ടാണ്​ എന്നതാണ്​ കണക്കുകൾ വ്യക്​തമാക്കുന്നത്​. ബി.ജെ.പിയു​െട വോട്ടുബാങ്കിൽ വിള്ളൽ വീഴ്​ത്താൻ കോൺഗ്രസിനായിട്ടുണ്ടെന്നാണ്​ ഒടുവിലത്തെ ഫലം സൂചിപ്പിക്കുന്നത്​. 

ഉൗർജസ്വലരായ പ്രതിപക്ഷമായി കോ​ൺഗ്രസ്​ വളർന്നത്​ ജനങ്ങ​െള കോൺഗ്രസിനോട്​ അടുപ്പിക്കുന്നു. കോൺഗ്രസി​​െൻറ വളർച്ചയോടൊപ്പം  ബി.ജെ.പിയുടെ തളർച്ചയാണ്​ മറുഭാഗത്ത്​ . 

ഇത്തവണയും ബി.ജെ.പി തന്നെയാണ്​ ഗുജറാത്തിൽ അധികാരത്തിലെത്തിയത്​. എന്നാൽ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനു മാത്രമാണ്​ ഇത്തവണ ബി.​െജ.പിക്ക്​ വിജയിക്കാനായത്​. മൂന്നുമണി വരെയുള്ള കണക്കനുസരിച്ച്​ 8.4 ശതമാനം വോട്ടി​​െൻറ വ്യത്യാസം മാത്രമേ ഇരു പാർട്ടികളും തമ്മിലുള്ളു. 22 വർഷത്തെ ഭരണത്തിനിടയിൽ ഗുജറാത്തിൽ ബി.ജെ.പിയുടെ ഏറ്റവും മോശം പ്രകടനം കൂടിയായിരുന്നു ഇത്​. 

2002ൽ ഹിന്ദുത്വ കാർഡ്​ ഇറക്കി പ്രചരണം നടത്തിയ ബി.​െജ.പി 49.85 ശതമാനം വോട്ടു നേടി. ഇതായിരുന്നു ആറു തവണത്തെയും പാർട്ടിയു​െട ഏറ്റവും കുടിയ വോട്ടിങ്ങ്​ ശതമാനം. 127 സീറ്റുകളാണ്​ അന്ന്​ ബി.ജെ.പി നേടിയത്​. കോൺഗ്രസിനാക​െട്ട 39.45 ശതമാനം വോട്ട്​ കിട്ടി. 51 സീറ്റും.   2007ൽ ഇരു പാർട്ടികളും തമ്മിലെ വോട്ടിങ്ങ്​ ശതമാനത്തിലെ വ്യത്യാസം 9.49 ആയിരുന്നു. 2007ൽ ബി.ജെ.പി 117ഉം കോൺഗ്രസ്​ 59ഉം സീറ്റ്​ നേടി. 


2012ൽ ഒമ്പതു ശതമാനം വോട്ടി​​െൻറ വ്യത്യാസമായി ഇത്​ കുറഞ്ഞു. 115 സീറ്റുകളായി എണ്ണം കുറയുകയും ചെയ്​തു. ​ ഇൗ വർഷം കോൺഗ്രസ്​ നില നേരിയ രീതിയൽ മെച്ചപ്പെടുത്തി. 59 ൽ നിന്ന്​ സീറ്റുകളുടെ എണ്ണം 60 ആക്കി വർധിപ്പിക്കാൻ സാധിച്ചു. 2012ൽ ബി.ജെ.പിക്ക്​ വന്ന 0.49 ശതമാനം വോട്ട്​ നഷ്​ടം കേശുഭായ്​ പ​േട്ടൽ വിഭാഗത്തി​​െൻറ വോട്ടായിരുന്നു. എന്നാൽ ഇത്തവണ ഭൂരിപക്ഷം വർധിപ്പിക്കാമെന്ന്​ ബി.​െജ.പി കണക്കുകൂട്ടിയെങ്കിലും സീറ്റുകളു​െട എണ്ണത്തിനും വോട്ടിങ്ങ്​ ശതമാനത്തിലും വൻ വീഴ്​ചയാണുണ്ടായത്​. 

കഴിഞ്ഞ തവണത്തേതിൽ നിന്ന്​ 16 സീറ്റുകളുടെ കുറവാണ്​ ഇത്തവണയുണ്ടായത്​. 115ൽ നിന്ന്​ 99 സീറ്റുകളിലേക്ക്​ ബി.ജെ.പി കൂപ്പുകുത്തി. 
എന്നാൽ, 2012​െല 60സീറ്റിൽ നിന്ന്​  2017​െലത്തിയപ്പോൾ 80 സീറ്റുകളാണ്​ കോൺഗ്രസ്​ സഖ്യം നേടിയത്​. 1985നുശേഷം കോൺഗ്രസിനു ലഭിക്കുന്ന ഏറ്റവും കൂടിയ സീറ്റുകളാണിത്​. 

Tags:    
News Summary - Congress Strikes Over BJP In Gujarat - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.