ജയ്പുർ/ ജിന്ദ്: നിയമസഭകളിലേക്ക് നടന്ന ഉപതെരെഞ്ഞടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിനും ഹരിയാനയിൽ ബി.ജെ.പിക്കും ജയം. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ ബി.ജെ.പിയിൽനിന്ന് രാജസ്ഥാനിൽ ഭരണം പിടിച്ചെടുത്ത കോൺഗ്രസിന് ഉപതെരെഞ്ഞടുപ്പിലുണ്ടായ വിജയം നേട്ടമായി. രാജസ്ഥാനിലെ രാംഘട്ട് മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി ഷാഫിയ സുബൈർ 12,228 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയുടെ സുഖ്വന്ത് സിങാണ് പരാജയപ്പെട്ടത്.
ബി.എസ്.പി സ്ഥാനാർഥി മരണപ്പെട്ടതിനാൽ തെരെഞ്ഞടുപ്പ് മാറ്റിവെച്ച മണ്ഡലമാണിത്. ഒരു സീറ്റുകൂടി ലഭിച്ചതോടെ 200 അംഗ സഭയിൽ കോൺഗ്രസിെൻറ അംഗബലം 100 ആയി. സഖ്യകക്ഷിയായ ആർ.എൽ.ഡിക്ക് ഒരു സീറ്റുണ്ട്. ഇതോടെ അശോക് ഗെഹലോട്ട് സർക്കാറിെൻറ നില ഭദ്രമായി. ഹരിയാനയിൽ ഭരണകക്ഷിയായ ബി.ജെ.പി ജിന്ദ് മണ്ഡലത്തിൽ വിജയം നേടി. പാർട്ടി സ്ഥാനാർഥി കൃഷൺ മിദ്ധ തൊട്ടടുത്ത എതിരാളി ജനനായക് ജനത പാർട്ടിയുടെ (ജെ.ജെ.പി) ദിഗ്വിജയ് സിങ് ചൗത്താലയെ അഞ്ചാം സ്ഥാനത്തേക്ക് തള്ളി സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ഭൂരിപക്ഷം 12,935.
കോൺഗ്രസ് സ്ഥാനാർഥി രൺദീപ് സിങ് സുർജെവാല അവിടെ വെറും 3500ൽ താഴെ വോേട്ടാടെ മൂന്നാം സ്ഥാനത്താണ്. ജിന്ദിൽ എം.എൽ.എയായ മിദ്ധയുടെ പിതാവ് ഹരി ചന്ദ് മിദ്ധയുടെ നിര്യാണത്തെ തുടർന്നാണ് അവിടെ ഉപതെരെഞ്ഞടുപ്പ് വേണ്ടി വന്നത്. െഎ.എൻ.എൽ.ഡി സ്ഥാനാർഥിയായ അദ്ദേഹം രണ്ടു തവണ വിജയിച്ച മണ്ഡലമാണിത്. അടുത്തിടെ അദ്ദേഹം ബി.ജെ.പിയിൽ േചർന്നിരുന്നു.
വോട്ടുയന്ത്രത്തിലും വിവിപാറ്റിലും എണ്ണിയ വോട്ടുകളിൽ വ്യത്യാസം
ന്യൂഡൽഹി: ഹരിയാനയിലെ ജിന്ദ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രങ്ങളിലും വിവിപാറ്റുകളിലെയും വ്യത്യാസത്തെ തുടർന്ന് സംഘർഷാവസ്ഥ. വോട്ടുകളിൽ വ്യാത്യാസമുണ്ടായതിനെ തുടർന്ന് വോെട്ടണ്ണൽ അൽപസമയം നിർത്തിവെക്കുകയും ചെയ്തു. ഒരു മണ്ഡലത്തിലെ ഒരു ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന ചട്ടപ്രകാരം ഒത്തുനോക്കിയപ്പോഴാണ് വോട്ടുകളിൽ വ്യത്യാസം കണ്ടത്.
12 വോട്ടുയന്ത്രങ്ങളിൽ കാണിച്ച വോട്ടല്ല വിവിപാറ്റ് എണ്ണിയപ്പോൾ കിട്ടിയതെന്ന് രൺദീപ് സുർജെവാല പറഞ്ഞു. ഇതുകൂടാതെ പല വോട്ടുയന്ത്രങ്ങളും മുദ്രവെച്ചത് ആകെ പോൾചെയ്ത വോട്ട് രേഖപ്പെടുത്താതെയാണെന്നും സുർെജവാല ആരോപിച്ചു. മണ്ഡലത്തിൽ തോറ്റ കോൺഗ്രസ് സ്ഥാനാർഥിയായ സുർജെവാല ഇതുസംബന്ധിച്ച് പരാതി നൽകുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.