ഈരാറ്റുപേട്ട: പി.സി. ജോർജിെൻറ യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ചക്കുവന്ന കോൺഗ്രസ് ഐ ഗ്രൂപ് നേതാവ് ജോസഫ് വാഴക്കനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വാഴക്കനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്തർക്കവും ഉണ്ടായി.
ശനിയാഴ്ച വൈകീട്ട് നാലോടെയാണ് ഐ ഗ്രൂപ് നേതാവ് നിയാസ് വെള്ളുപറമ്പിലിെൻറ വീട്ടിൽ ഗ്രൂപ് യോഗം ചേർന്നത്. ജോസഫ് വാഴക്കൻ, ഫിലിപ് ജോസഫ്, ബിജു പുന്നത്തനം എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പി.സി. ജോർജിെൻറ യു.ഡി.എഫ് പ്രവേശനം ചർച്ച ചെയ്യാനും ജോർജിന് പ്രാദേശിക പിന്തുണ ഉറപ്പാക്കാനുമാണ് ഐ ഗ്രൂപ് യോഗം ചേർന്നതെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.
യോഗം കഴിഞ്ഞിറങ്ങിയ ജോസഫ് വാഴക്കെൻറ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഏറെനേരം വാക്കേറ്റമുണ്ടായി. വാഴക്കനൊപ്പമെത്തിയ പ്രവർത്തകനുമായി നേരിയ ഉന്തും തള്ളുമുണ്ടായി. എന്നാൽ, പി.സി. ജോർജിനെ യു.ഡി.എഫിൽ എടുക്കുന്ന വിഷയത്തിൽ പൂഞ്ഞാർ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം കോൺഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകർക്കും ശക്തമായ എതിർപ്പുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മണ്ഡലം പ്രസിഡൻറുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാനാണ് യോഗം ചേർന്നതെന്നും ഡി.സി.സി മെംബറും യോഗാധ്യക്ഷനുമായിരുന്ന പി.എച്ച്. നൗഷാദ് വ്യക്തമാക്കി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണ് ചർച്ചചെയ്തത്. പി.സി. ജോർജിനെ മുന്നണിയിലെടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും യു.ഡി.എഫിലേക്ക് ജോർജിനെ എടുക്കരുെതന്നാണ് നിലപാടെന്നും പി.എച്ച്. നൗഷാദ് പറഞ്ഞു. ജോസഫ് വാഴക്കനെ ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.