േകാഴിക്കോട്: എൻ.സി.പി സംസ്ഥാന പ്രസിഡൻറായിരുന്ന ഉഴവൂർ വിജയെൻറ മരണത്തെച്ചൊല്ലിയുള്ള വിവാദം കത്തിനിൽക്കെ പാർട്ടി ജില്ല പ്രസിഡൻറുമാരും സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. അവസാന കാലങ്ങളിൽ പാർട്ടിയിലെ ചില നേതാക്കൾ അദ്ദേഹത്തെ കടുത്ത സമ്മർദത്തിലാക്കിയെന്ന വെളിപ്പെടുത്തലുമായി മുൻ സംസ്ഥാനകമ്മിറ്റി അംഗവും ഉഴവൂരിെൻറ സന്തത സഹചാരിയുമായിരുന്ന സതീഷ് കല്ലക്കുളം രംഗത്തെത്തിയിരുന്നു. എന്നാൽ, മന്ത്രി തോമസ് ചാണ്ടി ഇക്കാര്യം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ല പ്രസിഡൻറുമാർ മരണത്തിനുപിന്നിലെ ‘ദുരൂഹത’യിൽ പാർട്ടി അന്വേഷണം വേണമെന്നാവശ്യപ്പെടുന്നത്.
തിങ്കളാഴ്ച പാർട്ടിയുടെ എട്ടു ജില്ല പ്രസിഡൻറുമാർ കോഴിക്കോട്ട് ഒത്തുചേർന്നിരുന്നു. ഇവരെല്ലാം ഇൗ ആവശ്യം മുന്നോട്ടുെവച്ചിട്ടുണ്ട്. 14 ജില്ല പ്രസിഡൻറുമാരും ഒറ്റക്കെട്ടാെണന്നും ഇതിൽ പത്തുപേർ ഇൗ ആവശ്യം അടുത്ത സംസ്ഥാന നിർവാഹകസമിതിയിൽ ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രമുഖ നേതാവ് പ്രതികരിച്ചു.
സംസ്ഥാന പ്രസിഡൻറിെൻറ പെെട്ടന്നുള്ള മരണത്തിന് കാരണം പാർട്ടിയിലെ ചിലരാണ് എന്ന ആരോപണം പ്രസ്ഥാനത്തെയും മുഴുവൻ നേതാക്കളെയും പ്രതിരോധത്തിലാക്കുന്നതാണ്. പാർട്ടി തന്നെ നിഷ്പക്ഷമായ അന്വേഷണം നടത്തി ആരുടെെയങ്കിലും ഭാഗത്ത് വീഴ്ചയുള്ളതായി കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ജില്ല പ്രസിഡൻറുമാർ മുന്നോട്ടുെവക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൗ ആവശ്യം ചിലർ സംസ്ഥാന പ്രസിഡൻറിെൻറ ചുമതല വഹിക്കുന്ന ടി.പി. പീതാംബരൻ മാസ്റ്ററുടെ ശ്രദ്ധയിൽപെടുത്തിയതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.