ജയരാജന്‍െറ രാജി മുന്നറിയിപ്പ് –സി.പി.ഐ

ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍നിന്ന് ഇ.പി. ജയരാജന് രാജിവെക്കേണ്ടിവന്നത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് സി.പി.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി. കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും അധാര്‍മികതകളെ തുറന്നെതിര്‍ക്കുന്ന ഇടതുപക്ഷത്തെ  മന്ത്രിമാര്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. അഴിമതിയല്ല, അധികാര ദുര്‍വിനിയോഗമാണ് കേരളത്തില്‍ നടന്നത്. പാര്‍ട്ടി തക്കസമയത്ത് ഇടപെട്ട് മന്ത്രിയെ രാജിവെപ്പിച്ചത് മാതൃകാപരമാണ്. ഈ രീതി സ്വീകരിക്കാന്‍ മറ്റു പാര്‍ട്ടികളും തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ജയരാജനെതിരെ തുടര്‍നടപടികളുണ്ടാകുമോ എന്ന് വിശദീകരിക്കാന്‍ സി.പി.എം അഖിലേന്ത്യാ നേതൃത്വം വിസമ്മതിച്ചു. വിവാദത്തിലും പകരം മന്ത്രി ആരാവുമെന്ന കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകളും തീരുമാനങ്ങളുമെടുക്കേണ്ടത് സംസ്ഥാന തലത്തിലാണെന്ന് പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിവര്‍ പറഞ്ഞു.

 

Tags:    
News Summary - cpi to cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.