തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി മേഖലകളിൽനിന്ന് തണ്ടർബോൾട്ടിനെ പിൻവലിക്കണമെന്ന് സി.പി.െഎ സംഘത്തിെ ൻറ റിപ്പോർട്ട്. ഏറ്റുമുട്ടൽ കൊല നടന്ന അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖല സന്ദർശിച്ച അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ് ബാബുവിെൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. റി പ്പോർട്ട് ചൊവ്വാഴ്ച സി.പി.െഎ പ്രതിനിധിസംഘം മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. റിപ്പോർട്ട് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രകാശ് ബാബു പറഞ്ഞു.
മഞ്ചിക്കണ്ടിയിൽ നാല് മാവോവാദികളുടെ വധത്തിന് കാരണം വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മാവോവാദികൾ ഉച്ചക്ക് ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോേഴാ അതിന് തൊട്ടുപിന്നാലെയോ തണ്ടർബോൾട്ട് സേന വളഞ്ഞ് വെടിവെച്ച് കൊല്ലുകയായിരുന്നു. ഏറ്റുമുട്ടൽ നടന്നില്ല. ആദ്യദിവസം പിടികൂടിയ മണിവാസകത്തെ അടുത്തദിവസം വനമേഖലയിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് ആദിവാസികൾ വിശ്വസിക്കുന്നത്. കടുത്ത പ്രമേഹബാധിതനായ മണിവാസകത്തിന് നടക്കാൻപോലും കഴിയില്ലായിരുന്നു. ഏറ്റുമുട്ടൽ കൊലയിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തണം.
ആദിവാസികൾ ചന്തയിൽ പോകുേമ്പാഴും മടങ്ങുേമ്പാഴും തണ്ടർബോൾട്ട് സേന ശല്യംചെയ്യുന്നു. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സംസ്ഥാന നിർവാഹക സമിതിയംഗം പി. പ്രസാദ്, പാലക്കാട് ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ്, എം.എൽ.എമാരായ ഇ.കെ. വിജയൻ, മുഹമ്മദ് മുഹസിൻ എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.