ന്യൂഡൽഹി: സി.പി.എം-സി.പി.െഎ ലയനത്തെക്കുറിച്ച് സംസാരിക്കുന്നവർ കാര്യങ്ങൾ നേരെചൊേവ്വ ഗ്രഹിക്കാത്തവരാണെന്ന് സി.പി.െഎ അഖിലേന്ത്യ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി. സി.പി.െഎ ഏതെങ്കിലും പാർട്ടിയുമായി ലയിക്കുന്ന പ്രശ്നമില്ല. അതേക്കുറിച്ച് താനൊരിക്കലും പറഞ്ഞിട്ടുമില്ല. വേണ്ടത് ഇടതു പാർട്ടികളുടെ പുനരൈക്യമാണ്. അതേക്കുറിച്ച് പറയുേമ്പാൾ ലയനമാണ് ആഗ്രഹിക്കുന്നതെന്ന് തെറ്റിദ്ധരിക്കേണ്ട. സി.പി.എമ്മും സി.പി.െഎയും ലയിക്കണമെന്ന് സുധാകർ റെഢി പറഞ്ഞതായി ചില പത്രങ്ങളിൽ വാർത്ത വന്നതിെൻറ അടിസ്ഥാനത്തിലാണ് പ്രസ്താവന.
1964ൽ പിളർപ്പിനു വഴിവെച്ച കാരണങ്ങൾ അഞ്ചു പതിറ്റാണ്ടു പിന്നിട്ടപ്പോൾ അപ്രസക്തമായിരിക്കുന്നു. അതേക്കുറിച്ച് സി.പി.എമ്മുമായി സംസാരിക്കാൻ സി.പി.െഎ തയാറാണ്. തത്വാധിഷ്ഠിതമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം പുനരൈക്യപ്പെടുകയാണ് വേണ്ടത്. ബന്ധപ്പെട്ട എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളുടെയും പ്രതികരണത്തെ ആശ്രയിച്ചാണ് അത്തരമൊരു െഎക്യം. അതിന് ചുരുങ്ങിയ കാലം മതിയെന്നിരിക്കും; ദീർഘകാലം എടുത്തെന്നിരിക്കും.
1964ലെ പിളർപ്പിനു ശേഷം രൂപവത്കരിച്ച കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരൈക്യത്തിന് സി.പി.െഎയും സി.പി.എമ്മും താൽപര്യമെടുക്കണം. അതാണ് സി.പി.െഎ നിലപാട്. രാജ്യത്തെ വലതുപക്ഷ ശാക്തീകരണത്തിെൻറ പശ്ചാത്തലത്തിൽ പുനരൈക്യം ആവശ്യമാണെന്നും സുധാകർ റെഡ്ഡി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.