ന്യൂഡൽഹി: തോമസ് ചാണ്ടി വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിെൻറ നിലപാടിനെതിരെയുള്ള തെൻറ പ്രസ്താവന തെറ്റായിപ്പോയെന്നും ഇനി ആവർത്തിക്കില്ലെന്നും സി.പി.െഎ ദേശീയ നിർവാഹക സമിതി മുമ്പാകെ ഏറ്റുപറഞ്ഞ് കെ.ഇ. ഇസ്മയിൽ. അതേസമയം, മുതിർന്ന നേതാവായ ഇസ്മയിലിെൻറ നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്ന് ഏകകണ്ഠമായി കുറ്റപ്പെടുത്തിയ ദേശീയ നേതൃത്വം, ഇൗ ഏറ്റുപറച്ചിൽ കേരളത്തിലെ പാർട്ടി കമ്മിറ്റിയിൽ നടത്തണമെന്ന് ശാസനയുടെ സ്വരത്തിൽ നിർദേശിച്ചു. കൂടാതെ, വിഷയം കേന്ദ്ര സെക്രേട്ടറിയറ്റിെൻറ പരിഗണനക്ക് വിടാനും നിർവാഹക സമിതി തീരുമാനിച്ചു. തൽക്കാലം മറ്റ് അച്ചടക്ക നടപടികളിലേക്ക് കടന്നില്ലെങ്കിലും വിഷയം പരിഗണിച്ചശേഷം വീണ്ടും ദേശീയ നിർവാഹക സമിതിക്കു മുന്നിൽ വെക്കുന്ന കേന്ദ്ര സെക്രേട്ടറിയറ്റിെൻറ വിലയിരുത്തൽ നിർണായകമാവും.
ശനിയാഴ്ച അവസാനിച്ച നിർവാഹക സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ എന്നിവരാണ് തോമസ് ചാണ്ടി വിവാദവും സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടും വിശദീകരിച്ചത്. ഇൗ വിഷയത്തിൽ പാർട്ടിശത്രുക്കൾക്ക് ഗുണകരമായ നിലപാട് കെ.ഇ. ഇസ്മയിൽ സ്വീകരിച്ചതും സംസ്ഥാന നിർവാഹക സമിതിയുടെ വികാരവും റിേപ്പാർട്ട് ചെയ്തു.
എന്നാൽ, താൻ ഉദ്ദേശിച്ചതല്ല മാധ്യമങ്ങളിൽ വന്നതെന്ന ഒഴിഞ്ഞുമാറൽ നിലപാടാണ് ഇസ്മയിൽ യോഗത്തിെൻറ തുടക്കത്തിൽ സ്വീകരിച്ചത്. പക്ഷേ, നിർവാഹക സമിതി ഒന്നാകെ അദ്ദേഹത്തെ കടുത്ത സ്വരത്തിൽ വിമർശിച്ചു. എന്തു ന്യായവാദങ്ങൾ ഇസ്മയിൽ പറഞ്ഞാലും അദ്ദേഹത്തിെൻറ നടപടി അബദ്ധവശാൽ സംഭവിച്ചതല്ലെന്ന് വ്യക്തമാണെന്ന് സംസാരിച്ചവർ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ പ്രസ്താവനയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. വിഷയത്തിൽ തെറ്റുസമ്മതിച്ചേ തീരൂവെന്ന് അവർ ആവശ്യപ്പെട്ടു. നിർവാഹക സമിതിയുടെ വികാരം തനിക്ക് എതിരാണെന്ന് മനസ്സിലാക്കിയതോടെ തെറ്റുപറ്റിയെന്ന് സമ്മതിച്ച ഇസ്മയിൽ, ഇനി ആവർത്തിക്കില്ലെന്ന് ഏറ്റുപറയുകയായിരുന്നു.
നേരേത്തയും ഇസ്മയിൽ നടത്തിയ പാർട്ടി അച്ചടക്ക ലംഘനങ്ങൾ ദേശീയ നിർവാഹക സമിതി ചർച്ചചെയ്തിട്ടുണ്ട്. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം, താൻ മത്സരിച്ചിരുന്നുവെങ്കിൽ ജയിക്കുമായിരുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് ദേശീയ നേതൃത്വം ഇസ്മയിലിനെ വിമർശിച്ചിരുന്നു. ഒപ്പം സി.പി.െഎ നേതൃത്വത്തിനെതിരെ സി.പി.എം അനുകൂല നിലപാടുകൾ സ്വീകരിച്ച രണ്ടു സന്ദർഭങ്ങളിലും നിർവാഹക സമിതി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. തുടർച്ചയായ അച്ചടക്കലംഘനങ്ങളെന്ന നിലക്കാണ് അടുത്ത കേന്ദ്ര സെക്രേട്ടറിയറ്റ് യോഗത്തിലേക്ക് വിഷയം വിടാൻ ദേശീയ നിർവാഹക സമിതി തീരുമാനിച്ചത്. കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും അംഗങ്ങളായ സെക്രേട്ടറിയറ്റിൽ കേരള ഘടകത്തിെൻറ ആവശ്യം എളുപ്പം തള്ളാനും കഴിയില്ല. പാർട്ടി കോൺഗ്രസ് നടക്കാനിരിക്കെ, അച്ചടക്ക നടപടിക്ക് സാധ്യതയില്ലെന്നതാണ് ഇസ്മയിലിെൻറ പിടിവള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.