കൊല്ലം: ഇടതുപ്രസ്ഥാനങ്ങളുടെ െഎക്യത്തിന് വാതിലുകൾ തുറന്നിട്ട് സി.പി.െഎ 23ാം പാർട്ടി കോൺഗ്രസിന് തുടക്കം. ഇടത് െഎക്യം അനിവാര്യമാണെന്ന് സി.പി.എം ജന.സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.െഎ ജന.സെക്രട്ടറി സുധാകർ റെഡ്ഡിയും പ്രഖ്യാപിച്ച ഉദ്ഘാടന സമ്മേളനത്തിൽ അതേ നിലപാടായിരുന്നു എസ്.യു.സി.െഎ, ഫോർവേഡ് ബ്ലോക്ക്, സി.പി.െഎ എം.എൽ നേതാക്കൾക്കും. എന്നാൽ, മുമ്പ് ഇടതുപാർട്ടികളുടെ കൂട്ടായ്മയിൽ സജീവമായിരുന്ന ആർ.എസ്.പിയുടെ പ്രതിനിധികളാരും സമ്മേളനത്തിന് എത്തിയില്ല.
നേപ്പാളിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ലയനമോർമിപ്പിച്ചാണ് സീതാറാം െയച്ചൂരി ഇടത് െഎക്യം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്. ഇത് നല്ല സൂചനയാണെന്നും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുന്നതുൾപ്പെടെ കാര്യങ്ങളിൽ സി.പി.എമ്മും തങ്ങളുടെ നിലപാടിനോടടുത്ത് എത്തിയെന്ന് സുധാകർ റെഡ്ഡിയും പറഞ്ഞു. ഇതോടെ സമ്മേളനത്തിൽ അവതരിപ്പിച്ച ഇടത് െഎക്യമെന്ന കരട് രാഷ്ട്രീയപ്രമേയത്തിൽ പറയുന്ന കാര്യങ്ങൾ യാഥാർഥ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.
സി.പി.എം 22ാം പാർട്ടി കോൺഗ്രസും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യത്തെ ഇടത്െഎക്യം ശക്തിപ്പെടുത്തുന്നതിനാണ് ആഹ്വാനം ചെയ്തതെന്ന് യെച്ചൂരി പറഞ്ഞു. രാജ്യത്തിെൻറ മാറ്റത്തിനായി ഇടത് മതേതരത്വ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ബദലിനും പാർട്ടി ആഹ്വാനം ചെയ്തു. ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുകയാണ് പ്രധാന ദൗത്യം. അതിനായി മതേതര, ജനാധിപത്യശക്തികളുടെ കൂട്ടായ്മയുണ്ടാകണം. കോൺഗ്രസുമായി രാഷ്ട്രീയസഖ്യമുണ്ടാക്കാതെയുള്ള ബന്ധമാണ് ഉദ്ദേശിക്കുന്നത്. ചില വിഷയങ്ങളിൽ പാർലമെൻറിനുള്ളിൽ കോൺഗ്രസ് ഉൾെപ്പടെ മതേതര പ്രതിപക്ഷ പാർട്ടികളുമായി ധാരണയുണ്ടാക്കി ഒരുമിച്ച് നിൽക്കാനും പാർലമെൻറിന് പുറത്ത് വർഗീയതക്കെതിരെ ബഹുജന കൂട്ടായ്മയുണ്ടാക്കുന്നതിന് എല്ലാ വിഭാഗങ്ങളുമായി യോജിച്ചുള്ള പ്രക്ഷോഭത്തിനുമാണ് ഉദ്ദേശിക്കുന്നത്. പാർട്ടിയുടെ രാഷ്ട്രീയനയത്തിനനുസരിച്ച് ബി.ജെ.പി സംഘ്പരിവാർ വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിനാവശ്യമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും പാർട്ടി കോൺഗ്രസ് തീരുമാനിച്ചതായി യെച്ചൂരി പറഞ്ഞു. സുധാകർ റെഡ്ഡിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമായിരുന്നു യെച്ചൂരിയുടെ പ്രസംഗമെങ്കിലും അതിനും റെഡ്ഡി മറുപടി പറഞ്ഞു.
ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ സി.പി.െഎ കൈക്കൊണ്ട നിലപാടുകളോട് സി.പി.എമ്മും അടുത്തിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാറിെൻറ തെറ്റായ നയങ്ങളിലൂടെ തിരിച്ചടി നേരിടുന്ന ജനങ്ങളെ രക്ഷിക്കാൻ ഇടതുപ്രസ്ഥാനങ്ങൾക്കേ സാധിക്കൂ. അതിനായി ഇടുപാർട്ടികളുടെ െഎക്യം ശക്തിപ്പെടണം. അതിനൊപ്പം ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്തണം.
ഇടതുപ്രസ്ഥാനങ്ങളുടെ െഎക്യമാണ് രാജ്യം ഇന്ന് ആവശ്യപ്പെടുന്നതെന്ന് സി.പി.െഎ -എം.എൽ പ്രതിനിധി എസ്. കുമാരസ്വാമിയും എസ്.യു.സി.െഎ നേതാവ് ശങ്കർ സാഹയും ഫോർവേഡ് ബ്ലോക്ക് നേതാവ് പി.പി. കതിരവനും അഭിപ്രായപ്പെട്ടു. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലും ഇടത് െഎക്യമാണ് ചൂണ്ടിക്കാട്ടിയുള്ളത്. ആർ.എസ്.പി നേതാവ് ക്ഷിതി ഗോസ്വാമി ഉദ്ഘാടനസമ്മേളനത്തിൽ പെങ്കടുക്കുമെന്നാണ് ആദ്യം സംഘാടകർ പ്രഖ്യാപിച്ചതെങ്കിലും സമ്മേളനത്തിന് സ്വാഗതം പറഞ്ഞ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജന.സെക്രട്ടറി പ്രഫ. ടി.െജ. ചന്ദ്രചൂഡൻ പെങ്കടുക്കുമെന്നാണ് അറിയിച്ചത്.
എന്നാൽ, അദ്ദേഹം എത്തിച്ചേർന്നിരുന്നില്ല. ശരിയായരീതിയിൽ ക്ഷണിക്കാത്തതിനാലാണ് ആർ.എസ്.പി പ്രതിനിധികൾ സമ്മേളനത്തിൽനിന്ന് വിട്ടുനിന്നതെന്നാണ് വിവരം. മുതിർന്ന നേതാവ് സി.എ. കുര്യൻ പതാക ഉയർത്തിയതോടെയാണ് 23ാം പാർട്ടി കോൺഗ്രസിന് തുടക്കമായത്. തുടർന്ന് ജന.സെക്രട്ടറി സുധാകർ റെഡ്ഡി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം കരട് രാഷ്ട്രീയപ്രമേയം, രാഷ്ട്രീയ റിവ്യൂ റിപ്പോർട്ട്, കരട് സംഘടനാ റിപ്പോർട്ട് എന്നിവ അവതരിപ്പിച്ചു. അതിന്മേലുള്ള ചർച്ചയും രാത്രിയോടെ ആരംഭിച്ചു. 29ന് പൊതുസമ്മേളനത്തോടെ പാർട്ടി കോൺഗ്രസ് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.