തിരുവല്ല: മൂന്നാർ കുടിയിറക്കുമായി ബന്ധപ്പെട്ട് സി.പി.െഎയുടെ പ്രഖ്യാപിത നിലപാടിനെതിരെ മറ്റ് കക്ഷികൾക്കൊപ്പം മുതിർന്ന സി.പി.െഎ നേതാക്കളും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിട്ടത് സി.പി.െഎക്കകത്ത് പുതിയ വിവാദത്തിന് കാരണമായി. സി.പി.െഎ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിനെതിരെ മുതിർന്ന നേതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയ നടപടിയാണ് കലാപത്തിന് കാരണമാകുന്നത്.
മൂന്നാറിൽ സി.പി.െഎ ഒാഫിസിനോടുചേർന്ന 22 സെൻറ് സ്ഥലത്തെ കൈയേറ്റം ഒഴിപ്പിക്കാൻ ദേവികുളം സബ് കലക്ടർ നോട്ടീസ് നൽകിയത് ചോദ്യംചെയ്ത സർവകക്ഷി സംഘത്തിനൊപ്പമാണ് സി.പി.െഎ സംസ്ഥാന നിർവഹകസമിതി അംഗവും മുൻ െഡപ്യൂട്ടി സ്പീക്കറുമായ സി.എ. കുര്യനും പാർട്ടി ഇടുക്കി ജില്ല അസി.സെക്രട്ടറി പി. മുത്തുപ്പാണ്ടിയും നിവേദനത്തിൽ ഒപ്പിട്ടത്. മൂന്നാറിലെ എ.െഎ.ടി.യു.സി യൂനിയൻ പ്രസിഡൻറാണ് കുര്യൻ.
മർച്ച് 27, േമയ് ഏഴ് തീയതികളിൽ മുഖ്യമന്ത്രി വിളിച്ച യോഗതീരുമാനങ്ങൾക്ക് വിരുദ്ധമായി ദേവികുളം സബ് കലക്ടർ പ്രവർത്തിക്കുെന്നന്നാണ് നിവേദനത്തിൽ പറയുന്നത്. റവന്യൂ മന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്ന സബ് കലക്ടറെ പരസ്യമായി എതിർക്കുന്ന സി.പി.എമ്മിലെ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ, കെ.പി.സി.സി വൈസ് പ്രസിഡൻറ് എ.കെ. മണി തുടങ്ങിയർക്കൊപ്പമാണ് സി.പി.െഎ നേതാക്കളും നിവേദനത്തിൽ ഒപ്പിട്ടതെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.