തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പാർട്ടി സ്നേഹം പഠിക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമർശനം. പാർട്ടി താൽപര്യം പരിഗണിക്കാതെയാണ് മന്ത്രിമാർ പ്രവർത്തിക്കുന്നതെന്ന് കൗൺസിൽ യോഗത്തിൽ വിമർശനം ഉയർന്നു.
പിണറായിയുടെ അത്ര കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനു തൊട്ടു താഴെയുള്ള പരിഗണനയെങ്കിലും പാർട്ടിക്ക് നൽകണമെന്ന് ചില ജില്ലാ സെക്രട്ടറിമാർ അടക്കം നേതാക്കൾ അഭിപ്രായപ്പെട്ടു, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്‍റെ തുടർച്ചയായാണ് കൗൺസിൽ ചേർന്നത്. എക്‌സിക്യൂട്ടീവിൽ പിണറായി വിജയനെതിരെ വിമർശം ഉയർന്നിരുന്നു.
സി.പി.ഐക്ക് അവകാശപ്പെട്ടത് ചോദിച്ചു വാങ്ങുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെടുന്നതായും ആക്ഷേപം ഉയർന്നു. പാർട്ടിക്ക് കിട്ടിയ കോർപറേഷനുകളിലും ബോർഡുകളിലും ആളെ തീരുമാനിച്ചതിൽ ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിച്ചതായി കുറ്റപ്പെടുത്തൽ ഉണ്ടായി. കാറും ഓഫീസും ഇല്ലാത്ത ചെയർമാൻ സ്ഥാനം നൽകി സി.എൻ ചന്ദ്രനെ അപമാനിച്ചെന്നും ചില നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.