ന്യൂഡൽഹി: വർഗീയതയെന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി ധാരണയുടെ വാതിൽ പൂർണമായും അടക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നിർണായക സി.പി.എം പോളിറ്റ്ബ്യൂറോ ശനിയാഴ്ച മുതൽ. കോൺഗ്രസിനോടുള്ള ബന്ധത്തിൽ െഎക്യസാധ്യതയുടെ വഴി അടക്കാതെയും എന്നാൽ, ജനറൽ സെക്രട്ടറിയുടെ രേഖ തള്ളിയുമാണ് കഴിഞ്ഞ കേന്ദ്ര കമ്മിറ്റി (സി.സി)രാഷ്ട്രീയ പ്രമേയ രൂപരേഖ ചർച്ചയിൽ ധാരണയിൽ എത്തിയത്.
വർഗീയതെക്കതിരായ സമരത്തിെൻറ മുഖ്യദിശ ബി.ജെ.പിക്ക് എതിരാണെങ്കിലും കോൺഗ്രസുമായി ധാരണയോ സഖ്യമോ മുന്നണിയോ ഉണ്ടാക്കിെല്ലന്ന പോളിറ്റ് ബ്യൂറോയുടെ ഒൗദ്യോഗിക നിലപാടിന് അനുസരിച്ച് 22 ാം പാർട്ടി കോൺഗ്രസിനായുള്ള കരട് രാഷ്ട്രീയ പ്രമേയം തയാറാക്കാനാണ് പി.ബിയെ കേന്ദ്രകമ്മിറ്റി ചുമതലപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് ബന്ധം തള്ളണമോ കൊള്ളണമോ എന്നതിൽ കേന്ദ്ര കമ്മിറ്റിയിൽ ഉയർന്ന അനുകൂല, പ്രതികൂല അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തുവേണം കരട് തയാറാക്കാൻ എന്നും സി.സി നിർദേശിച്ചു. ഇതോടെ സീതാറാം യെച്ചൂരി ബംഗാൾ ഘടക പിന്തുണയോടെ കൊണ്ടുവന്ന രേഖയാവില്ല കരട് രാഷ്ട്രീയ പ്രമേയത്തിെൻറ അടിസ്ഥാനമെന്ന് തീർച്ചയാണ്. പ്രകാശ് കാരാട്ട് അവതരിപ്പിച്ച രേഖയാവും അടിത്തറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.