കണ്ണൂർ: പ്രവാസിവ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം വഴിത്തിരിവിൽ. കൺവെൻഷൻ സെൻററിന് അന്തിമാനുമതി ലഭിക്കാത്തതിെൻറ വിഷമം മാത്രമല്ല, ആത്മഹത്യയുടെ കാരണമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. മറ്റു കാരണങ്ങളിലേക്ക് വിരൽചൂണ്ടുന്ന ഫോൺവിളി വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ആനിലക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, സാജെൻറ ആത്മഹത്യ കുടുംബപ്രശ്നമാണെന്ന് വരുത്തിത്തീർക്കാൻ പൊലീസ് ശ്രമിക്കുന്നതായുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ശേഖരിച്ച പുതിയവിവരങ്ങളുെട ബലത്തിലാണ് ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയെ സി.പി.എമ്മും സർക്കാറും ആവർത്തിച്ച് ന്യായീകരിക്കുന്നത്. അന്വേഷണം പൂർത്തിയാകുേമ്പാൾ പ്രതിപക്ഷത്തിന് തിരുത്തേണ്ടിവരുമെന്ന് മന്ത്രി ഇ.പി. ജയരാജൻ തിങ്കളാഴ്ച നിയമസഭയിൽ വെല്ലുവിളിച്ചതിെൻറ പശ്ചാത്തലവും അതുതന്നെ.
കഴിഞ്ഞ ശനിയാഴ്ച ചേർന്ന ജില്ല കമ്മിറ്റിയിൽ ആന്തൂർ ചർച്ച ചെയ്യുന്നത് സംസ്ഥാനനേതൃത്വം വിലക്കിയിരുന്നു. എന്നാൽ, ആന്തൂർ വിഷയം ചർച്ചചെയ്യാൻ മാത്രമായി ഒരാഴ്ചക്കകം ജില്ല കമ്മിറ്റി ചേരാനാണ് പുതിയ തീരുമാനം. പുതിയസാഹചര്യത്തിൽ പി.കെ. ശ്യാമളക്കെതിരെ നിലപാടെടുത്ത പി. ജയരാജൻ ഉൾപ്പെടെയുള്ളവർ തിരുത്താൻ നിർബന്ധിതരാകുമെന്ന കണക്കുകൂട്ടലിലാണ് ചർച്ചക്ക് കളമൊരുക്കുന്നത്.
15 കോടി ചെലവിൽ നിർമിച്ച കൺവെൻഷൻ സെൻററിന് അനുമതി നൽകില്ലെന്ന് നഗരസഭാധ്യക്ഷ തീർത്തുപറഞ്ഞതാണ് ആത്മഹത്യക്കുള്ള പ്രകോപനമെന്നാണ് കുടുംബത്തിെൻറ പരാതി. സാജെൻറ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും മൊഴി പലതവണ രേഖപ്പെടുത്തിയ പൊലീസ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദെൻറ ഭാര്യകൂടിയായ നഗരസഭാധ്യക്ഷ പി.െക. ശ്യാമളയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സാജനുമായി അടുപ്പമുള്ള പി. ജയരാജൻ ഉൾപ്പെടെയുള്ളവർ കുടുംബത്തിെൻറ പരാതിയിൽ കഴമ്പുണ്ടെന്ന നിലപാടിലാണ്.
തളിപ്പറമ്പ് ഏരിയ കമ്മിറ്റിയും ആന്തൂർ മേഖലയിലെ നാലു ലോക്കൽ കമ്മിറ്റികളും ശ്യാമളക്ക് വീഴ്ചപറ്റിയെന്നാണ് വിലയിരുത്തിയത്. കൺവെൻഷൻ സെൻററിന് അന്തിമാനുമതി ലഭിക്കുന്നത് ൈവകിയതിന് പിന്നിൽ പാർട്ടിയിലെ വിഭാഗീയതയും പ്രവർത്തിച്ചുവെന്നും ആക്ഷേപമുണ്ട്. എല്ലാം ചേർന്ന് ആന്തൂർ വിഷയത്തിൽ തുടക്കംമുതൽ പ്രതിരോധത്തിലായ സി.പി.എം പൊലീസ് അന്വേഷണത്തിലെ വഴിത്തിരിവ് പിടിവള്ളിയാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.