തിരുവനന്തപുരം: സി.പി.എം മന്ത്രിമാർക്കെതിരെ സംസ്ഥാന സമിതിയിൽ വിമർശനം. പ്രവർത്തകർക്ക് പലപ്പോഴും മന്ത്രിമാരെ കാണാൻ കഴിയുന്നില്ല. മന്ത്രിമാർ പ്രവർത്തകരെ കാണാതെ ഒഴിഞ്ഞുമാറി േപാവുകയാണ്. ഇത് തിരുത്തണമെന്ന് ആവശ്യമുയർ ന്നു.
വീടുകളിൽനിന്ന് നിർബന്ധിത പിരിവ് നടത്തുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്നെന്നു ം വിമർശനമുണ്ടായി. പരിവിനോട് മുഖംതിരിക്കുന്ന വീട്ടുകാരോട് പ്രവർത്തകർ പലപ്പോഴും പ്രതികാരനടപടി കൈക്കൊ ള്ളുന്നു. വീട്ടുകാരോട് തട്ടിക്കയറുകയും തർക്കിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇത് അവസാനിപ് പിക്കാൻ എല്ലാതലത്തിലുള്ള ഘടകങ്ങൾക്കും കർശന നിർദേശം നൽകണം. രാഷ്ട്രീയ വിയോജിപ്പുള്ളവരോട് ആശയ സംവാദത്തിന് വേണം ശ്രമിക്കാനെന്നും അഭിപ്രായമുയർന്നു.
അതേസമയം, സംസ്ഥാനസമിതിയിൽ ആദ്യമായി ഗാഡ്ഗിൽ റിപ്പോർട്ടിന് അനുകൂലമായി അഭിപ്രായം ഉയർന്നു. വ്യാഴാഴ്ച സർക്കാറിെൻറ പ്രവർത്തനത്തെക്കുറിച്ച രേഖയിന്മേലുള്ള ചർച്ചയിലാണ് ഭൂരിപക്ഷം അംഗങ്ങളും സംസ്ഥാനനേതൃത്വത്തിെൻറ മുൻനിലപാടിനെ തിരുത്തിയത്. പശ്ചിമഘട്ട പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ മുൻ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ (മാധവ് ഗാഡ്ഗിൽ കമ്മിറ്റി) നിർേദശത്തിനെതിരെ സാമുദായികസംഘടനകളുമായി ചേർന്ന് കടുത്ത എതിർപ്പുയർത്തിയതിൽ മുൻപന്തിയിൽ സി.പി.എമ്മും ഉണ്ടായിരുന്നു.
കേരളപുനർനിർമാണവുമായി ബന്ധപ്പെട്ട ചർച്ചക്കിടെ ആയിരുന്നു ഗാഡ്ഗിൽഅനുകൂല അഭിപ്രായം ഉയർന്നത്. പരിസ്ഥിതിക്ക് ഇണങ്ങുന്നതാവണം കേരളത്തിെൻറ പുനർനിർമാണമെന്നായിരുന്നു ആവശ്യം. ഗാഡ്ഗിൽ റിപ്പോർട്ട് തള്ളാവുന്നതല്ല. തെൻറ റിപ്പോർട്ട് അേതപടി നടപ്പാക്കണമെന്ന് ഗാഡ്ഗിൽ പോലും നിർദേശിച്ചിട്ടില്ല. ജനകീയചർച്ചക്ക് വിധേയമാക്കിയേ റിപ്പോർട്ട് നടപ്പാക്കാവൂവെന്നാണ് ഗാഡ്ഗിൽ പറഞ്ഞത്. റിപ്പോർട്ട് അവഗണിക്കരുത്. അതുകൂടി കണക്കിലെടുത്തുവേണം പുനർനിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യേണ്ടതെന്നും അഭിപ്രായമുയർന്നു.
സർക്കാറിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് തർക്കമില്ലെന്നും പൊതുവെ നല്ല കാര്യങ്ങളാണ് നടപ്പാക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച രേഖ പറയുന്നു. എന്നാൽ, സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ നടപടിവേണം. അതിൽ ഇടപെടലും ജാഗ്രതയും വേണം. തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം.
കേരളം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. കേന്ദ്രത്തിൽനിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. 2018ലെ പ്രളയത്തിലും കേന്ദ്രത്തിൽനിന്ന് മതിയായ സഹായം ലഭിച്ചില്ല. ഇത്തവണയും അതുതന്നെയാണ് സ്ഥിതി. സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാറിെൻറ പ്രതികൂല സമീപനം രാഷ്ട്രീയവിഷയമായി ഏറ്റെടുക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.