തിരുവനന്തപുരം: ലോക്സഭ െതരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ നഷ്ടമായ ജനപി ന്തുണ തിരിച്ചുപിടിക്കാൻ ഗൃഹസന്ദർശനപരിപാടികളും കുടുംബസദസ്സുകളും സംഘടിപ്പി ക്കാൻ സി.പി.എം. രണ്ട് ദിവസമായി ചേർന്ന സംസ്ഥാനസമിതിയുടേതാണ് തീരുമാനം. കേരളത്തിൽ മ ുൻകാലങ്ങളിൽ ഇടതുമുന്നണിക്ക് വോട്ടുചെയ്തുവന്ന ഒരു വിഭാഗത്തിെൻറ പിന്തുണ ഇത്തവണ നേടാനായില്ല. ഇക്കാര്യം പരിശോധിച്ച് ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള തുടർപരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.
ഇതിെൻറ ഭാഗമായി ജൂൈല 22-28 വരെയുള്ള ഒരാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി അംഗങ്ങളും എം.പിമാരും എം.എൽ.എമാരും തദ്ദേശഭരണ ജനപ്രതിനിധികളും ഉൾപ്പെടെ വീടുകൾ സന്ദർശിക്കും. ജനങ്ങളോട് നിലപാടുകൾ വിശദീകരിക്കും. അവർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
െതരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച രണ്ട് അവലോകനറിപ്പോർട്ടുകളുടെ റിപ്പോർട്ടിങ്ങിന് എറണാകുളത്തും (ജൂലൈ മൂന്ന്), കോഴിേക്കാട്ടും (ജൂലൈ നാല്), തിരുവനന്തപുരത്തും (ജൂലൈ അഞ്ച്) മേഖലായോഗം വിളിക്കും. പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയും സംസ്ഥാന സെക്രട്ടറിയും റിപ്പോർട്ടിങ് നടത്തും. തുടർന്ന് ലോക്കൽ അടിസ്ഥാനത്തിൽ പാർട്ടിഅംഗങ്ങളുടെ ജനറൽ ബോഡി വിളിച്ച് ജില്ലകമ്മിറ്റി അംഗങ്ങൾ റിപ്പോർട്ടുകൾ അവതരിപ്പിക്കും.
പി. കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19ന് വീടുകളിൽ സാന്ത്വനപരിചരണപ്രവർത്തനങ്ങളിൽ ഏർപ്പെടും. ഓരോ പ്രദേശത്തെയും കിടപ്പുരോഗികളെ സന്ദർശിച്ച് സാന്ത്വനപരിചരണം ഏതുവിധത്തിൽ വേണമെന്നത് പാർട്ടിഘടകങ്ങളോട് നിർേദശിക്കും. മുൻകാലങ്ങളിൽ ലഭിച്ചത്ര വോട്ടുകൾ കിട്ടാത്തതിന് കാരണം ആരാണെന്നോ എന്താണെന്നോ ഇപ്പോൾ പറയാനാവില്ല. അത് മനസ്സിലാക്കാനാണ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. ശബരിമല ഉൾപ്പെടെ ഏതെങ്കിലും പ്രത്യേക പ്രശ്നത്തിെൻറ പേരിലാകില്ല അവരോടുള്ള സംവാദമെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.