കണ്ണൂർ: ബീഫ് രാഷ്ട്രീയം തിളക്കുേമ്പാൾ ഇറച്ചിക്കച്ചവടക്കാരുടെ പുതിയ സംഘടനയുമായി സി.പി.എം. ഇറച്ചിവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കായി കണ്ണൂർ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച് സി.െഎ.ടി.യുവിന് കീഴിൽ ‘മീറ്റ് മർച്ചൻറ്സ് അസോസിയേഷൻ’ എന്ന പുതിയ സംഘടനക്ക് രൂപംനൽകി. ഇറച്ചിക്കച്ചവടക്കാർക്കിടയിൽ സി.പി.എം ആഭിമുഖ്യമുള്ള സംഘടന ഇതാദ്യമാണ്. ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്കടുപ്പിക്കാൻ സഹകരണമേഖലയിൽ പലിശരഹിത ഇസ്ലാമിക് ബാങ്ക് തുടങ്ങാനൊരുങ്ങുന്ന സി.പി.എമ്മിെൻറ ഭാഗത്തുനിന്നുള്ള അതേ ലക്ഷ്യത്തോടെയുള്ള മറ്റൊരു ചുവടാണിത്.
ഇറച്ചിക്കച്ചവടവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ 5000ലേറെ പേർ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്. ഇവരിൽ മഹാഭൂരിപക്ഷവും മുസ്ലിംകളാണ്. ഇവരിൽ മിക്കവരും മുസ്ലിം ലീഗ് അനുകൂല തൊഴിലാളിസംഘടന എസ്.ടി.യുവിന് കീഴിലുള്ള മീറ്റ് വർക്കേഴ്സ് യൂനിയനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. കാസർകോട്, മലപ്പുറം, കോഴിക്കോട് തുടങ്ങി മലബാർ ജില്ലകളിലെ ഇറച്ചിക്കച്ചവടക്കാർക്കിടയിലും സ്വാധീനമുള്ള എസ്.ടി.യുവിെൻറ മീറ്റ് വർക്കേഴ്സ് യൂനിയനാണ് ഇൗ മേഖലയിലെ പ്രബല സംഘടന. എസ്.ടി.യുവിെൻറ കുത്തക ഇടത്തിലേക്ക് കടന്നുകയറാനുള്ള നീക്കമാണ് സി.െഎ.ടി.യു കണ്ണൂരിൽ നടത്തുന്നത്. കണ്ണൂരിൽ തുടക്കംകുറിച്ച മീറ്റ് മർച്ചൻറ്സ് അസോസിയേഷൻ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനും പാർട്ടിക്ക് പദ്ധതിയുണ്ട്.
കേന്ദ്രത്തിൽ മോദിസർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ബീഫ് വിലക്കിെൻറ പേരിൽ രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ ആദ്യം ശക്തമായ പ്രതികരണവുമായി തെരുവിലിറങ്ങിയത് സി.പി.എമ്മാണ്. അതിെൻറ ഫലമായി ഇറച്ചിക്കച്ചവടക്കാരിൽ ഒരുവിഭാഗത്തിെൻറ അനുഭാവം നേടിയെടുക്കാൻ സാധിച്ചുവെന്ന് പാർട്ടി വിലയിരുത്തുന്നു. അത് രാഷ്ട്രീയനേട്ടമാക്കി മാറ്റാനുള്ള നീക്കമാണ് മീറ്റ് മർച്ചൻറ്സ് അസോസിയേഷൻ രൂപവത്കരണം. സംഘടന രൂപവത്കരിക്കുന്നതിെൻറ മുന്നോടിയായി ജില്ലയിലെ ഇറച്ചിക്കച്ചവടക്കാരെ വിളിച്ചുചേർത്ത് യോഗങ്ങൾ ചേർന്നു.
ഒരു മാസംമുമ്പ് ജില്ല ബാങ്ക് ഒാഡിറ്റോറിയത്തിൽ നടത്തിയ യോഗത്തിൽ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ ഉൾപ്പെടെയുള്ളവർ പെങ്കടുത്തു. സി.പി.എമ്മിനെ മുസ്ലിം വിരുദ്ധ പാർട്ടിയായി മുദ്രകുത്തുന്നതിനെതിരായ പാർട്ടിയുടെ വിശദീകരണമായിരുന്നു ജില്ല സെക്രട്ടറിയുടെ പ്രസംഗത്തിെൻറ കാതൽ. സംഘ്പരിവാറിെൻറ ബീഫ് വിലക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സി.പി.എമ്മിെൻറയും ഇടതുസർക്കാറിെൻറയും പിന്തുണയും പി. ജയരാജൻ വാഗ്ദാനം ചെയ്തു. മീറ്റ് വർക്കേഴ്സ് യൂനിയെൻറ (സി.െഎ.ടി.യു) ആദ്യ മെംബർഷിപ് വിതരണപരിപാടി ഇന്ന് കണ്ണൂർ സിറ്റി മുസ്ലിം ജമാഅത്ത് ഒാഡിറ്റോറിയത്തിൽ സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ. മനോഹരെൻറ നേതൃത്വത്തിൽ നടക്കും. മീറ്റ് വർക്കേഴ്സ് യൂനിയെൻറ ജില്ല ഭാരവാഹികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.