തിരുവനന്തപുരം: ഏരിയ സമ്മേളനങ്ങളിൽ വിഭാഗീയത അനുവദിക്കില്ലെന്നും ഭാരവാഹി നിർണയം ഉൾപ്പെടെ കാര്യങ്ങളിൽ പരമാവധി സമവായമുണ്ടാക്കണമെന്നും സി.പി.എം നേതൃത്വത്തിെൻറ കർശന നിർദേശം. ചിലയിടങ്ങളിലെ ലോക്കൽ സമ്മേളനങ്ങളിൽ വിഭാഗീയതയും തർക്കങ്ങളും പ്രകടമായ സാഹചര്യത്തിലാണിത്. ആരോപണവിധേയരെ കഴിവതും ഭാരവാഹികളാക്കരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ചേർന്ന് സമ്മേളനങ്ങളിൽ കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ച മാർഗനിർദേശം തയാറാക്കിയിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ ഇൗ മാർഗനിർദേശം പാലിച്ചില്ലെന്നും അതിനാലാണ് ചില സമ്മേളനങ്ങളിൽ പ്രശ്നമുണ്ടായതെന്നുമാണ് പാർട്ടി വിലയിരുത്തൽ.
വനിതകൾ, യുവാക്കൾ, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് അർഹമായ പ്രാതിനിധ്യം സമ്മേളനങ്ങൾ ഉറപ്പുവരുത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. അക്കാര്യങ്ങൾ ജില്ല നേതൃത്വം കൃത്യമായി ഉറപ്പുവരുത്തണം. സി.പി.എം ഏരിയ സമ്മേളനങ്ങളിൽ പലതിലും സി.പി.െഎ നടപടികൾക്കെതിരെ രൂക്ഷവിമർശനമാണുണ്ടായിട്ടുള്ളത്. സർക്കാറിെൻറ പ്രതിച്ഛായയെ തകർക്കുന്ന പ്രവർത്തനങ്ങളാണ് സി.പി.െഎയിൽനിന്നുണ്ടായതെന്നാണ് വിമർശനം. ഒറ്റക്കുനിന്ന് മത്സരിച്ചാൽ ഒരിടത്തും ജയിക്കാൻ കഴിയാത്ത സി.പി.െഎ കൈയടി വാങ്ങാനുള്ള ശ്രമമാണ് നടത്തുന്നത്.
സർക്കാറിെൻറ ഭാഗമായിനിന്നുകൊണ്ട് സർക്കാറിനെ പ്രതിസന്ധിയിലാക്കുകയും പ്രതിപക്ഷത്തെ സഹായിക്കുകയുമാണ് സി.പി.െഎ. സോളാർ കമീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെ പ്രതിസന്ധിയിലായ പ്രതിപക്ഷത്തെ സഹായിക്കാനേ തോമസ് ചാണ്ടി വിഷയത്തിൽ സി.പി.െഎ കൈക്കൊണ്ട നടപടികൾ സഹായിച്ചുള്ളൂയെന്ന വിലയിരുത്തലുമുണ്ട്. സോളാർ കമീഷൻ റിപ്പോർട്ട് പുറത്തുവിട്ടത് നല്ല തീരുമാനമായിരുെന്നന്ന പൊതുവികാരമാണ് സമ്മേളനങ്ങളിലുണ്ടായത്. എന്നാൽ, ചില മന്ത്രിമാർക്കെതിരെ വിമർശനങ്ങളുമുണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ വിഭാഗീയത വളർത്താൻ ചില മന്ത്രിമാർ ശ്രമിക്കുന്നെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.