തിരുവനന്തപുരം: രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ സി.പി.എം രാഷ്ട്രീയ സമീപനം പരിശോധിക്കുന്നു. പ്രതിപക്ഷ അനൈക്യം, തീവ്ര ദേശീയത-ഹിന്ദുത്വം സൃഷ്ടിച്ച വർഗീയ അന്തരീക്ഷം എന്നിവയാണ് മോദിയുടെ രണ്ടാംവരവ് എളുപ്പമാക്കിയത്. നവഉദാരീകരണ, ഹിന്ദുത്വ അജണ്ടയുമായി ബി.ജെ.പി മുന്നോട്ട് പോകുേമ്പാൾ നിലവിലെ രാഷ്ട്രീയ സമീപനം പോരെന്ന വിലയിരുത്തലിലാണ് സി.പി.എം ദേശീയ നേതൃത്വം.
ഇൗ സാഹചര്യത്തിലാണ് ആർ.എസ്.എസ്-,ബി.ജെ.പി ശക്തിയെ നേരിടാൻ രാഷ്ട്രീയ സമീപനം പുതുക്കാൻ ഒരുങ്ങുന്നത്. അടുത്തുചേരുന്ന കേന്ദ്ര കമ്മിറ്റി ഇതുസംബന്ധിച്ച ചർച്ച തുടങ്ങിയേക്കും. എല്ലാ സംസ്ഥാന സമിതികളുടെയും തെരഞ്ഞെടുപ്പ് വിലയിരുത്തൽ മുന്നിൽവെച്ചാവും സി.സി ചർച്ച.
ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തുക, ലോക്സഭയിൽ സി.പി.എം-ഇടതുപക്ഷ ശക്തി വർധിപ്പിക്കുക, കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ ഉറപ്പുവരുത്തുക എന്നിവയാണ് സി.പി.എം മുഖ്യ കടമയായി പ്രഖ്യാപിച്ചത്.
അഖിലേന്ത്യ സഖ്യം തള്ളി ബി.ജെ.പിയെ എതിർക്കുന്ന കോൺഗ്രസിതര മതനിരപേക്ഷ പ്രാദേശിക പാർട്ടികളുമായി ധാരണയുണ്ടാക്കി. ബി.ജെ.പി-കോൺഗ്രസ് മത്സരം മുഖ്യമായ സംസ്ഥാനങ്ങളിൽ ഒന്നോ, രണ്ടോ സീറ്റുകളിൽ മത്സരിച്ച് ബി.ജെ.പി പരാജയത്തിന് പ്രചാരണം നടത്തി. ഇൗ നയം അേമ്പ പാളി. മുഖ്യധാരാ ഇടതുപക്ഷം പാർലമെൻററി രാഷ്ട്രീയത്തിൽ തുടച്ചുനീക്കലിെൻറ വക്കിലായി.
മറുഭാഗത്ത് കോൺഗ്രസാകെട്ട, പരാജയത്തെ തുടർന്ന് സംഘടന- പ്രതിസന്ധിയും നേരിടുന്നു. എസ്.പി--ബി.എസ്.പി പരീക്ഷണം പാളി. ആർ.എസ്.എസ്- ബി.ജെ.പി ഹിന്ദുത്വ രാഷ്ട്രീയത്തെയും നവഉദാരീകരണ-കോർപറേറ്റ്വത്കരണത്തെയും പ്രതിരോധിക്കാൻ നിലവിലെ രാഷ്ട്രീയ സമീപനം പോരെന്ന നിലപാടിലാണ് സി.പി.എം. അതിനാൽ സാഹചര്യം വിലയിരുത്തി പ്രധാന കടമ എന്തെന്നതിലേക്ക് എത്തണമെന്ന അഭിപ്രായമാണ് പി.ബിക്ക്. ഇക്കാര്യത്തിൽ സംഘടനാതല ചർച്ച ആരംഭിച്ചിട്ടില്ലെങ്കിലും ആശയതലത്തിൽ നേതാക്കൾ വിഷയം പങ്കുവെക്കുന്നുണ്ട്. ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ ബി.ജെ.പിയിലേക്കുള്ള വോട്ട് ചോർച്ചയും കേരളത്തിലെ തിരിച്ചടിയുംവെച്ച് 2004ലേതുപോലെ പ്രതിപക്ഷത്തിൽ മുഖ്യപങ്ക് വഹിക്കാൻ കഴിയില്ലെന്ന് സി.പി.എം തിരിച്ചറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.