ന്യൂഡൽഹി: സി.പി.എം കേന്ദ്ര കമ്മിറ്റിയിലെ ചർച്ചയിൽ പെങ്കടുത്തവരിൽ ഭൂരിഭാഗവും കോൺഗ്രസുമായുള്ള ധാരണ വേണ്ടെന്ന കാരാട്ടുപക്ഷ നിലപാടിനെ പിന്തുണച്ചു. ബി.ജെ.പിയെയും സംഘ്പരിവാറിെൻറ വർഗീയ രാഷ്ട്രീയത്തെയും പരാജയപ്പെടുത്താൻ വർധിത സമരങ്ങളും ജനങ്ങളുടെ വിപുലമായ െഎക്യവുമാണ് വേണ്ടത്. ഇത്തരം െഎക്യസമരങ്ങളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയുമാണ് ഇടത്, ജനാധിപത്യ പരിപാടികളെ ഉയർത്തിക്കാട്ടാൻ കഴിയുക. ബി.ജെ.പിയുടെ വർഗീയ അജണ്ടക്കും നവ ഉദാരീകരണ നയങ്ങൾക്കുമുള്ള വിശ്വാസ്യതയുള്ള ഏക ബദൽ ഇതാണ്. ഇതിൽ കേരളത്തിലെയും ത്രിപുരയിലെയും ഇടതുമുന്നണി സർക്കാറുകൾ പ്രധാന സംഭാവന നൽകുന്നുണ്ടെന്നും ചിലർ എടുത്തുപറഞ്ഞു.
കോൺഗ്രസിേൻറത് മൃദുഹിന്ദുത്വമാണെന്ന് ഗുജറാത്തിലെ അനുഭവം ഉയർത്തി വിമർശനമുണ്ടായി. നവ ഉദാരീകരണ നയങ്ങളെയും വർഗീയതയെയും എതിർത്തുകൊണ്ട് മാത്രമേ ബി.ജെ.പിയെ തോൽപിക്കാൻ കഴിയൂ. കോൺഗ്രസ് നവ ഉദാരീകരണ നയങ്ങളെ തള്ളാൻ തയാറായിട്ടില്ല. അവരുമായുള്ള കൂട്ടുകെട്ട് സി.പി.എമ്മിെൻറ വിശ്വാസ്യതയെ ഇല്ലാതാക്കും. ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും നയങ്ങളെ എതിർക്കുന്ന വലിയ വിഭാഗം ജനങ്ങളുണ്ടെന്നും അവരെ കാണാതെ രാഷ്ട്രീയ നയം രൂപവത്കരിക്കരുതെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ചില അംഗങ്ങളും ആവശ്യപ്പെട്ടു.
അതേസമയം, വർഗീയ ഫാഷിസം രാജ്യത്തിലെ സർവ ഭരണഘടന സ്ഥാപനങ്ങളിൽ അടക്കം പിടിമുറുക്കുേമ്പാൾ മതേതര പാർട്ടികളുമായി ഒന്നിച്ചുചേരുകയാണ് കടമയെന്ന് ഒാർക്കണമെന്ന് ബംഗാളിൽ നിന്നുള്ളവർ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിനെ പിന്തുണച്ചു. ബി.ജെ.പിയെ പുറത്താക്കുക എന്നതാണ് സുപ്രധാന ലക്ഷ്യം. ഇടതുപാർട്ടികളെക്കൊണ്ടു മാത്രം സാധിക്കുന്നതല്ല ഇത്. അതിന് തെരഞ്ഞെടുപ്പ് സഖ്യമില്ലാതെതന്നെ മതേര ജനാധിപത്യ പാർട്ടികളുടെ െഎക്യത്തിന് പാർട്ടി മുൻകൈയെടുക്കണം. നവ ഉദാരീകരണ നയങ്ങളെ കുറിച്ചുള്ള ചർച്ച തൽക്കാലം മാറ്റിവെച്ച് വർഗീയ ഫാഷിസത്തിന് എതിരായ പോരാട്ടത്തിന് മുൻതൂക്കം നൽകണം. കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ മുന്നണിയോ പാടില്ല. പക്ഷേ, ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ധാരണ വേണം. പ്രാദേശിക തലത്തിൽ ഉൾപ്പെടെ ഇതിൽ ഏർപെടണമെന്നും യെച്ചൂരി അനുകൂലികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.