ന്യൂഡൽഹി: ബംഗാൾ ഘടകത്തിെൻറ പിടിവാശിക്കു മേൽ പാർട്ടി മാനദണ്ഡവും തീരുമാനവും പിടിമുറുക്കിയതോടെ ബംഗാളിൽനിന്ന് സി.പി.എം രാജ്യസഭയിലേക്ക് പുതിയ സ്ഥാനാർഥിയെ േതടുന്നു. രണ്ടു ദിവസത്തെ സി.പി.എം പി.ബി യോഗം ബുധനാഴ്ച സമാപിച്ചതോടെ യെച്ചൂരിയുടെ രാജ്യസഭയിലേക്കുള്ള മൂന്നാം വരവ് അസാധ്യമായിരിക്കുമെന്ന് ഉറപ്പായി. യോഗശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ രാജ്യസഭയിലേക്കില്ലെന്ന തെൻറ മുൻ നിലപാടിൽ മാറ്റമില്ലെന്ന് യെച്ചൂരി ആവർത്തിക്കുകയും ചെയ്തു. രണ്ടു തവണയിൽ ഏറെ ഒരാൾ രാജ്യസഭയിലേക്ക് മത്സരിക്കരുതെന്നും, ജനറൽ സെക്രട്ടറി പാർലമെൻററി രംഗത്ത് പാടില്ലെന്ന മാനദണ്ഡം ലംഘിക്കിെല്ലന്നും അദ്ദേഹം വ്യക്തമാക്കി.
ജനറൽ സെക്രട്ടറി മത്സരിേക്കണ്ടതില്ലെന്ന മുൻ നിലപാടിൽ ഭൂരിഭാഗം പി.ബി അംഗങ്ങളും ഉറച്ചുനിന്നു. കോൺഗ്രസ് ബന്ധവും പാർട്ടി മാനദണ്ഡവുംതന്നെയായിരുന്നു അവർ ഉയർത്തിക്കാട്ടിയത്. കോൺഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ സഖ്യവും വേണ്ടെന്നാണ് പാർട്ടി നിലപാട്. അത് ലംഘിക്കാൻ കഴിയില്ല.
രണ്ടു തവണയിൽ കൂടുതൽ ഒരാൾ രാജ്യസഭയിലേക്ക് മത്സരിക്കാൻ പാടില്ലെന്ന മാനദണ്ഡവും മാറ്റാൻ കഴിയില്ല. പാർട്ടി നിലപാട് നടപ്പാക്കാൻ ബാധ്യസ്ഥനായ ആൾ ജനറൽ സെക്രട്ടറിയാണ്.
അദ്ദേഹംതന്നെ സ്വന്തം കാര്യം വരുേമ്പാൾ അത് ലംഘിക്കുന്നുവെന്നത് ജനറൽ സെക്രട്ടറിയുടെ പദവിയെ ദുർബലമാക്കുമെന്ന നിലപാടാണ് ഭൂരിഭാഗവും എടുത്തത്. കോൺഗ്രസ് ബന്ധത്തോടെ രാജ്യസഭയിലേക്ക് സി.പി.എം സ്ഥാനാർഥിയെ നിർത്തണമോ, ഇരുകൂട്ടർക്കും സമ്മതനായ കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഒരാളെ കണ്ടെത്തണേമാ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യാനാണ് ധാരണ.
നേരേത്ത ശങ്കർ റായ് ചൗധരിയെ ഇത്തരത്തിൽ കോൺഗ്രസും സി.പി.എമ്മും രാജ്യസഭയിലേക്ക് പിന്തുണച്ചിരുന്നു. ജൂലൈയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ബംഗാൾ ഘടകം യെച്ചൂരിയുടെ സ്ഥാനാർഥിത്വ വിഷയം ഉന്നയിക്കാൻ സാധ്യതയുണ്ടെങ്കിലും നിലപാടിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.