ന്യൂഡൽഹി: ബി.ജെ.പിയെ പരാജയെപ്പടുത്തുന്നതിൽ കോൺഗ്രസ് ബന്ധ സാധ്യതകൾ തള്ളാതെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോയുടെ ഒൗദ്യോഗിക രൂപരേഖയും കേന്ദ്ര കമ്മിറ്റിയിൽ ഉയർന്ന അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പാർട്ടി കോൺഗ്രസിെൻറ കരട് രാഷ്ട്രീയ പ്രമേയം തയാറാക്കാൻ തീരുമാനിച്ചത് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് തെൻറ നിലപാടിന് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞത്.
കേന്ദ്ര കമ്മിറ്റിയിൽ രണ്ടു രേഖകളിൻമേലാണോ ചർച്ച നടന്നതെന്ന ചോദ്യങ്ങൾക്ക് മാധ്യമങ്ങൾ അങ്ങനെ വാർത്ത നൽകിയിട്ട് അത് സാധൂകരിക്കാനായി ചോദിക്കുകയാണെന്ന് ആദ്യം പറഞ്ഞുവെങ്കിലും പിന്നീട്, രാഷ്ട്രീയ പ്രമേയ കരട് രൂപരേഖയിന്മേൽ നടന്ന ചർച്ചയിൽ ഒന്നും അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പി.ബി രൂപരേഖ കരട് രാഷ്ട്രീയ പ്രമേയം തയാറാക്കാൻവേണ്ടി മാത്രമുള്ളതാണെന്നുപറഞ്ഞ അദ്ദേഹം, എല്ലാ വഴികളും തുറന്നുകിടക്കുകയാെണന്ന് ചൂണ്ടിക്കാട്ടി. അടുത്ത പാർട്ടി കോൺഗ്രസാണ് കഴിഞ്ഞ പാർട്ടി കോൺഗ്രസിെൻറ രാഷ്ട്രീയ നിലപാട് ശരിയാണോന്ന് പരിശോധിച്ച് തീരുമാനിക്കുന്നത്.
വർഗീയ ധ്രുവീകരണം, നവ ഉദാരീകരണ നയം തുടങ്ങിയവയിൻമേൽ ശക്തമായ പ്രചാരണമാണ് സി.പി.എം നടത്തുന്നത്. യെച്ചൂരിയുടെ നിലപാട് സംബന്ധിച്ച രേഖ ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തിന് എന്തിെൻറയെങ്കിലും അടിസ്ഥാനത്തിലാവുമല്ലോ ചർച്ച നടക്കുകയെന്നും പ്രതികരിച്ചു. എല്ലാ മതേതര പാർട്ടികളെയും ഒന്നിപ്പിക്കുകയാണ് പ്രധാന കടമ. അത് തെരഞ്ഞെടുപ്പ് മുന്നണിയല്ല.
ഇടതു െഎക്യം ശക്തിപ്പെടുത്തുകയും ഇടതുപക്ഷ മുന്നണി കെട്ടിപ്പടുക്കുകയുമാണ് നമ്മുടെ ലക്ഷ്യം. കഴിഞ്ഞ പാർട്ടി കോൺഗ്രസിനുശേഷം നവ ഉദാരീകരണ നയങ്ങളിൽ കോൺഗ്രസിെൻറ സമീപനത്തിൽ മാറ്റംവന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, യു.പി.എ സർക്കാറിനേക്കാൾ ബി.ജെ.പിയാണ് അത് അക്രമോത്സുകമായി നടപ്പാക്കുന്നതെന്ന് യെച്ചൂരി വിലയിരുത്തി.
ഹൈദരാബാദിൽ 2018 ഏപ്രിൽ 18- 22 വരെ ചേരുന്ന 22 ാം പാർട്ടി കോൺഗ്രസിൽ 765 പ്രതിനിധികൾ സംബന്ധിക്കും. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാദ പ്രസ്താവന നടത്തിയതിന് കേന്ദ്ര കമ്മിറ്റിയംഗമായ ഗൗതംദേവിനെ പരസ്യമായി സി.സി ശാസിച്ചു. രാജ്യസഭാ എം.പി റിേതാബ്രേതാ ബാനർജിയെ പുറത്താക്കിയ ബംഗാൾ സംസ്ഥാന നേതൃത്വത്തിെൻറ നടപടിക്കും കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി.
കാരാട്ട് വിഭാഗത്തിെൻറ വാദം
പ്രകാശ് കാരാട്ടും കേരള, തമിഴ്നാട് ഘടകങ്ങളും കേന്ദ്രകമ്മിറ്റിയിൽ മുന്നോട്ടുവെച്ച വാദമുഖം ഇങ്ങനെ: ‘നവ ഉദാരീകരണത്തിനും വർഗീയതക്കും എതിരായ പോരാട്ടത്തിൽ യോജിക്കാവുന്ന എല്ലാവരുമായി യോജിക്കും. എന്നാൽ, തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കാൻ കഴിയില്ല. ബഹുജന സമരം മുന്നോട്ടു കൊണ്ടുപോയി മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കൂ. വർഗീയത ഉന്നയിച്ചതുകൊണ്ടുമാത്രം അത് സാധിക്കില്ല. വർഗീയതയെ നേരിടുന്നതിൽ കോൺഗ്രസിന് സ്ഥിരതയില്ല. ഗോവധ നിരോധനം കൊണ്ടുവന്നത് കോൺഗ്രസ് ഭരിക്കുേമ്പാഴാണ്. അതേസമയം, തെരെഞ്ഞടുപ്പ് കാലത്ത് സംസ്ഥാനതലത്തിൽ അതത് രാഷ്ട്രീയ സാഹചര്യം അനുസരിച്ച് നിലപാട് സ്വീകരിക്കാം.’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.