കൊച്ചി: കത്തോലിക്ക സഭയിലെ മുഴുവൻ ബിഷപ്പുമാരെയും അധിക്ഷേപിച്ച് സംസാരിച്ച ബി.ജെ.പി നേതാവ് സി.കെ. പത്മനാഭനെതിരെ കെ.എൽ.സി.എ സംസ്ഥാനസമിതി ബി.ജെ.പി അധ്യക്ഷന്‍ പരാതി നൽകി. യുവമോർച്ചയുടെ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ആക്ഷേപിച്ച് സംസാരിച്ചത്.
ഇഷ്ടം പോലെ നല്ല ഭക്ഷണം കഴിച്ച് തിന്നുകുടിച്ച് കൊഴുത്തുനടക്കുന്ന ആളുകൾക്ക് അവരുടേതായ ജൈവികമായ പ്രശ്നങ്ങളുണ്ടാകുമെന്നും മുഴുവൻ സമയ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് വിയറ്റ്നാമിൽ പാർട്ടി വൈഫ് സംവിധാനമുള്ളതുപോലെ സഭക്കകത്തും എന്തെങ്കിലും സംവിധാനം ഉണ്ടാകുന്നത് നല്ലതാണെന്നും ആണ് സി.കെ. പത്മനാഭൻ പറഞ്ഞത്.
ഒരു വ്യക്തിയുടെ വിഷയത്തിെൻറ പേരിൽ സഭയെ ആകമാനം സാമാന്യവത്കരിച്ച് നടത്തിയ പരാമർശം അപകീർത്തികരമാണെന്നും മതത്തെയും മതാചാര്യന്മാെരയും അവഹേളിക്കൽ ആണെന്നും ആരോപിച്ചാണ് പരാതി.
പകർപ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്കും നൽകിയിട്ടുണ്ട്. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവർ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.