സോളാർ അന്വേഷണ കമീഷനെതിരെ സി.ദിവാകരൻ നടത്തിയ വെളിപ്പെടുത്തൽ: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ക്ക് പരാതി

തിരുവനന്തപുരം: സോളാർ അന്വേഷണ കമീഷനെതിരെ സി.ദിവാകരൻ നടത്തിയ വെളിപ്പെടുത്തലലിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ക്ക് പരാതി. സോളാർ അഴിമതിയും മറ്റ്‌ ആരോപണങ്ങളും അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷനെതിരെ മുൻ മന്ത്രിയും, സി.പി.ഐ നേതവുമായ സി. ദിവാകരന്റെ വെളിപ്പെടുത്തലിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എസ് അനുതാജ് ഡി.ജി.പിക്ക് പരാതി നൽകി.

സി ദിവാകരന്റെ ആത്മകഥയിലെ പരാമർശങ്ങൾ അത്യന്തം ഗുരുതരമാണ്. അതിനാൽ സോളാർ വിവാദങ്ങളുടെ പിന്നിൽ നടന്ന ഗൂഡാലോചന കണ്ടുപിടിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ യു.ഡി.എഫ് സർക്കാർ നിയമിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിറ്റിക്ക് കോടികൾ കൊടുത്തുവെന്നുമുള്ള സി ദിവാകരൻ്റെ ആത്മകഥയിലെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും പി എസ് അനു താജ് നൽകിയ പരാതിയിൽ പറയുന്നു.

Tags:    
News Summary - Disclosure made by C. Divakaran against the Solar Inquiry Commission: Complaint to the DGP demanding a comprehensive investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.