തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിലുണ്ടായ വീഴ്ച ഏറ്റുപറഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജ്യസഭാസീറ്റുവിഷയം കോൺഗ്രസിെൻറ ബന്ധപ്പെട്ട സമിതിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിൽ തെറ്റുപറ്റിയെന്നും ഭാവിയിൽ പാർട്ടി രാഷ്ട്രീയകാര്യസമിതിയെ വിശ്വാസത്തിലെടുത്തായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യത്തിൽ ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ അതിരൂക്ഷ വിമർശനത്തിന് മറുപടി പറയേണ്ടി വന്നത് ചെന്നിത്തലക്കാണ്.
മുഴുവൻ അംഗങ്ങളും ഗ്രൂപ് ഭേദെമന്യേ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. കോൺഗ്രസിനെ ൈഹജാക്ക് ചെയ്യാൻ പുറത്തുള്ളവരെ അനുവദിച്ചുവെന്ന വികാരമായിരുന്നു അംഗങ്ങൾക്ക്. മറ്റൊരു ഘടകകക്ഷി നേതാവിനെ മധ്യസ്ഥനാക്കി നടത്തിയ ചർച്ചയും വിമർശിക്കപ്പെട്ടു. വഞ്ചനപരമായ തീരുമാനമാണെന്ന് പ്രഫ. പി.ജെ. കുര്യൻ തുറന്നടിച്ചു.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അനുയായികളുടെ ലോകത്താണ്. ഉമ്മൻ ചാണ്ടിക്ക് പകയും പ്രതികാരവുമാണ്-അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന കുര്യെൻറ പരാമർശത്തെ ബെന്നി ബെഹനാനും പി.സി. വിഷ്ണുനാഥും ചോദ്യം ചെയ്തു. ആന്ധ്രചുമതലയുടെ പേരിൽ ഉമ്മൻ ചാണ്ടി യോഗത്തിൽ പെങ്കടുക്കാതെ പോയതിനെയും പി.സി. ചാക്കോ അടക്കമുള്ളവർ വിമർശിച്ചു.
ഉമ്മൻ ചാണ്ടി പെങ്കടുക്കില്ലെന്ന് അറിഞ്ഞയുടൻ യോഗം മാറ്റി വെക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറിനോട് ആവശ്യപ്പെട്ടിരുന്നതായി പ്രഫ. കെ.വി. തോമസ് എം.പി പറഞ്ഞു. കോൺഗ്രസിെൻറ അഭിമാനവും അന്തസ്സും അടിയറവെച്ചത് ശരിയായില്ല. രാജ്യസഭാസീറ്റ് ദാനം ചെയ്യാതെതന്നെ കേരള കോൺഗ്രസ് മുന്നണിയിൽ വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മൂവർസംഘത്തെ കെ.പി.സി.സിയും രാഷ്ട്രീയകാര്യസമിതിയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പി.സി. ചാക്കോ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വിമർശനം നടത്തിയ യുവ എം.എൽ.എമാർക്കെതിരെ നടപടി വേണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. എന്നാൽ, ഇൗ വിഷയത്തിൽ ആർക്കെതിരെയും നടപടി പാടില്ലെന്ന് വി.ഡി. സതീശൻ, ടി.എൻ. പ്രതാപൻ തുടങ്ങിയവർ നിലപാട് സ്വീകരിച്ചു. പ്രതിപക്ഷനേതാവിെൻറ ഇഫ്താറിൽ പെങ്കടുക്കേണ്ടതിനാൽ, മുഴുവൻ അംഗങ്ങളും സംസാരിക്കുന്നതിനുമുമ്പ് യോഗം അവസാനിച്ചു. ചൊവ്വാഴ്ച കെ.പി.സി.സി നേതൃയോഗം ചേരും.
രാഹുലിന് അതൃപ്തിയെന്ന് ചാക്കോ
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ദാനവുമായി ബന്ധപ്പെട്ട് കേരളത്തിലെ സംഭവ വികാസങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അതൃപ്തനാണെന്ന് എ.െഎ.സി.സി വക്താവ് പി.സി. ചാക്കോ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.ലോക്സഭാംഗം രാജിവെച്ച് രാജ്യസഭയിലേക്ക് പോകുന്നതിനെയും ആശങ്കയോടെയാണ് കാണുന്നത്. ഉപതെരഞ്ഞെടുപ്പ് വന്നാൽ വോട്ടർമാരോട് എന്ത് മറുപടി പറയേണ്ടിവരും? ഉപതെരഞ്ഞെടുപ്പ് വന്നില്ലെങ്കിൽ ഒരു വർഷം കോട്ടയത്തിന് എം.പി ഉണ്ടാകില്ല.
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകേണ്ടിവന്ന സാഹചര്യം നേതൃത്വം യോഗത്തെ അറിയിച്ചു. എന്നാൽ, സീറ്റ്ദാനം ഒഴിവാക്കമായിരുെന്നന്ന വികാരമാണ് യോഗത്തിലുണ്ടായത്. പാർട്ടി പ്രവർത്തകരെ വ്രണപ്പെടുത്തിയുള്ള നടപടി വേണ്ടിയിരുന്നില്ല. ചൊവ്വാഴ്ച ചേരുന്ന കെ.പി.സി.സി നേതൃയോഗത്തിൽ വിശദമായ ചർച്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.