ന്യൂഡൽഹി: ജെ.ഡി.യു വിമത നേതാക്കളായ ശരദ് യാദവിനെയും അലി അൻവറിനെയും രാജ്യസഭാ അംഗത്വത്തിൽ നിന്ന് അയോഗ്യരാക്കാനുള്ള തീരുമാനം ബി.ജെ.പിക്ക് വേണ്ടിയെന്ന ആക്ഷേപം ശക്തം. സമാന വിഷയത്തിൽ നിരവധി അപേക്ഷകളിൽ തീരുമാനം എടുക്കാതിരിക്കെ ഇവർക്കെതിരായ ഹരജിയിൽ മൂന്നു മാസത്തിനകം തീരുമാനമെടുത്തതാണ് വിവാദമാവുന്നത്. ഇരുവരെയും അയോഗ്യരാക്കിയ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിെൻറ നടപടിക്ക് എതിരെ പ്രതിപക്ഷവും രംഗത്തു വന്നു. അതേസമയം, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തെൻറ പോരാട്ടം തുടരുമെന്നാണ് ശരദ് യാദവ് പ്രതികരിച്ചത്.
നിതീഷ് കുമാറിെൻറ വിശ്വസ്തനും രാജ്യസഭ അംഗവുമായ ആർ.സി.പി. സിങ് ശരദ് യാദവിനെയും അൻവർ അലിയെയും അയോഗ്യരാക്കാനായി സെപ്റ്റംബർ രണ്ടിനാണ് രാജ്യസഭ അധ്യക്ഷന് പരാതി നൽകിയത്. കോൺഗ്രസ്, ആർ.ജെ.ഡി, ജെ.ഡി.യു ഉൾപ്പെട്ട ബിഹാറിലെ മഹാമുന്നണി വിട്ട് ബി.ജെ.പിയുമായി കൂട്ടുചേരാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ തീരുമാനത്തിന് എതിരെ യാദവും അൻവർ അലിയും പരസ്യമായി രംഗത്തുണ്ടായിരുന്നു. പിന്നീട് രാജ്യസഭ തെരഞ്ഞെടുപ്പിൽ അടക്കം പാർട്ടി നിർദേശത്തെ ചോദ്യംചെയ്തു.
പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പാർട്ടി നിർദേശം ലംഘിച്ച് ഇരുവരും പെങ്കടുത്തതു വഴി പാർട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിച്ചുവെന്നാണ് ആർ.സി.പി. സിങ് ചൂണ്ടിക്കാട്ടിയത്. ഇതംഗീകരിച്ചാണ് ഒടുവിൽ ഡിസംബർ നാലിന് അയോഗ്യരാക്കി തീരുമാനം കൈക്കൊണ്ടത്. എന്നാൽ, നടപടി പാർലമെൻററി സമിതിക്ക് കൈമാറാൻ രാജ്യസഭ അധ്യക്ഷൻ തയാറാവണമെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. രാജ്യസഭ അധ്യക്ഷെൻറ നടപടി ചോദ്യംചെയ്യരുതെന്നാണെങ്കിലും അയോഗ്യരാക്കിയത് ചില സംശയങ്ങൾ ഉയർത്തുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തീരുമാനം എടുക്കാൻ എടുത്ത സമയം ഭാവനക്കും അതീതമാണ്. സമാനമായ കേസുകൾ പലതും ഒരു വർഷമായി തീരുമാനം എടുക്കാതെ ലോക്സഭയിൽ ഇരിക്കുേമ്പാഴാണ് ഇത്.
രാഷ്ട്രീയ ബന്ധം മാത്രമാണ് തീരുമാനത്തിന് പിന്നിലെന്ന് തെളിയിക്കുന്നതാണ് ഇതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ശരദ് യാദവ് പാർട്ടി വിട്ടുവെന്ന വാദം ശരിയല്ലെന്ന് പറഞ്ഞ സി.പി.െഎ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി, ജെ.ഡി.യു പതാകക്ക് കീഴിൽ യാദവ് മതേതരത്വത്തിനായി ഉറച്ചുനിൽക്കുകയായിരുന്നുവെന്നും പ്രസ്താവിച്ചു. എൻ.ഡി.എയെ പരാജയപ്പെടുത്താൻ രൂപവത്കരിച്ച മഹാമുന്നണി 18 മാസത്തിന് ശേഷം ജനാധിപത്യ വിരുദ്ധമായി പൊളിച്ചതിന് എതിരെ പ്രതികരിച്ചതിനാണ് തന്നെ അയോഗ്യനാക്കിയതെന്ന് ശരദ് യാദവ് ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.