കെട്ടിവെച്ച പണം നഷ്ടപ്പെട്ട ദ്രാവിഡ മുന്നേറ്റ കഴകത്തിെൻറ കേഡർ വോട്ടുകൾ എങ്ങോട്ടുപോയെന്ന ചോദ്യം അവശേഷിക്കുകയാണ്. ഇടതുപക്ഷം ഉൾപ്പെട്ട മഴവിൽ സഖ്യമായിരുന്നു ഡി.എം.കെക്കൊപ്പം. ദിനകരെൻറ വിജയം അണ്ണാ ഡി.എം.കെയെ പിളർത്തുമെന്ന ദീർഘവീക്ഷണമാണ് വോട്ടുകൾ മറുകണ്ടം ചാടിച്ചത്. സ്റ്റാലിൻ പാർട്ടി നേതൃത്വം ഏറ്റെടുത്തതിനുശേഷം വരുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങൾ വോട്ടുമറിക്കില്ലെന്നും പണമാണ് വോട്ട് മറിച്ചതെന്നും ഡി.എം.കെ നേതൃത്വം പറയുന്നു. എന്നാൽ, വോട്ടു മറിക്കാൻ അണികൾക്ക് കൃത്യമായ നിർദേശം പോയതാണ് സൂചനകൾ. ദിനകരനുമായി കൂട്ടുകൂടി പളനിസാമി സർക്കാറിനെ താെഴയിറക്കാനുള്ള നീക്കമായിരിക്കും വരുംനാളുകളിൽ ഡി.എം.കെയുെട അണിയറയിൽ ഒരുങ്ങുക.
ജയലളിതയുടെ വോട്ടുകളെന്ന് ബി.ജെ.പി
ബി.ജെ.പി- ഡി.എം.കെ-ദിനകരൻ സഖ്യമാകും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉരുത്തിരിയുക. ദിനകരന് ലഭിച്ചത് ജയലളിതയുടെ വോട്ടുകളാണെന്നും പിണക്കം മറന്ന് അണ്ണാ ഡി.എം.കെ ഒരുമിക്കണമെന്നുമാണ് ബി.ജെ.പി രാജ്യസഭാംഗമായ എൽ. ഗണേശെൻറ ഉപദേശം. ഡി.എം.കെയുമായി മാനസികമായി അടുത്ത ബി.ജെ.പി, ദിനകരെൻറ തോളിലും മടിയില്ലാെത ൈകയിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.